പഴം കഴിക്കാത്തവർ പോലും പഴം വെച്ചുള്ള ഈ സ്നാക്ക് തയ്യാറാക്കി കൊടുത്താൽ മതിവരാതെ കഴിക്കും

പഴം കഴിക്കാത്തവർ പോലും പഴം വെച്ചുള്ള ഈ സ്നാക്ക് തയ്യാറാക്കി കൊടുത്താൽ മതിവരാതെ കഴിച്ചു തീർക്കും.

ഇതിനായി ഒരു പാൻ അടുപ്പത് വച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ/നെയ്യ് ഒഴിച്ച് അത് ചൂടായി വരുമ്പോൾ 3 നേന്ദ്രപഴം ചെറുതായി നുറുക്കിയത് ഇതിലേക്കിട്ട് കൊടുക്കാം, ശേഷം അത്യാവശ്യം ഒന്ന് വഴറ്റിയെടുക്കണം, പഴം കുറച്ചു സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് മൂന്ന് ഏലക്കയുടെ കുരു ചതച്ചതും ഒപ്പം കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വീണ്ടും വഴറ്റാം (പഴത്തിന്റെ മധുരം അനുസരിച്ചു പഞ്ചസാര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം), എന്നിട്ട് പഴം നല്ല രീതിയിൽ വഴന്നു ഉടഞ്ഞു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്തു അതോരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കാം.

ഈ സമയം ഒരു ബൗളിലേക്ക് നാല് ടേബിൾസ്പൂൺ മൈദ, രണ്ടു നുള്ള് പഞ്ചസാര, അൽപ്പം വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു ലൂസായ പേസ്റ്റ് പോലെ ആകണം ( ഏകദേശം കാൽ കപ്പിന് കുറച്ചു മുകളിലായി വെള്ളം വേണ്ടിവരും).

ശേഷം നേരത്തെ വഴറ്റി വച്ച പഴം മിക്സിലേക്ക് രണ്ടു ടേബിൾ സ്പൂൺ ബ്രെഡ് ക്രമ്സ് (അതായത് ബ്രെഡ് ഒന്ന് റോസ്റ്റ് ചെയ്തു പൊടിച്ചത്) ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം, ശേഷം ഉരുള എടുക്കാവുന്ന പാകമാകുമ്പോൾ ചെറിയ ഉരുളകളാക്കി കട്ലൈറ്റ് ഷേപ്പിൽ ഒന്ന് അമർത്തി കൊടുത്തു നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന മൈദമാവിൽ മുക്കി പിന്നെ ബ്രെഡ് ക്രമസിൽ പൊതിഞ്ഞു എടുക്കേണ്ടതുണ്ട്.

ഈ രീതിയിൽ എല്ലാ പഴം മിക്സും ചെയ്തെടുക്കാം, ശേഷം ഒരു കാടായി അടുപ്പത് വച്ച് അതിലേക്ക് ഇത് ഫ്രൈ ചെയ്യാൻ മാത്രമുള്ള എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ ചെറു തീയിൽ ആക്കി ഈ സ്നാക്ക് ഇട്ടു കൊടുക്കണം, ശേഷം രണ്ടു സൈഡും ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ ഇവ എടുത്തു മാറ്റാവുന്നതാണ്.

അപ്പോൾ നല്ല സ്വാദിഷ്ടമായ പുറത്ത് ക്രിസ്പിയും അകത്തു നല്ല വഴറ്റിയ പഴം ആയിട്ടുള്ള സ്നാക്ക് തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *