പഴവും ശർക്കരയും നെയ്യും ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മധുരപലഹാരം

പഴവും ശർക്കരയും നെയ്യും ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മധുരപലഹാരം തയ്യാറാക്കാം.

അപ്പോൾ ഈയൊരു പലഹാരം ഉണ്ടാക്കാൻ ആയി രണ്ടു വലിയ നേന്ത്രപ്പഴം നല്ലപോലെ പഴുത്തത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് ഒരു മിനിറ്റ് നേരം നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം, ഒട്ടും തന്നെ വെള്ളം ചേർക്കരുത്. പിന്നെ ഈയൊരു റെസിപ്പി ഉണ്ടാക്കുവാൻ നേന്ത്രപ്പഴം തന്നെ വേണമെന്നില്ല ഇഷ്ടമുള്ള പഴം എടുക്കാവുന്നതാണ്.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് ശർക്കര പൊടിച്ചതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് പാനി തയാറാക്കി എടുക്കണം, നല്ലപോലെ തിളച്ചു പതഞ്ഞു വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്, ശേഷം അത് അരിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.

ശേഷം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് 8, 10 കശുവണ്ടി ഇട്ടു റോസ്റ്റ് ചെയ്തെടുക്കാം, അതിനുശേഷം കശുവണ്ടി എടുത്തുമാറ്റി കഴിയുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഒഴിച്ച് അരച്ചുവച്ച പഴം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം, എപ്പോഴും ഫ്ലെയിം ചെറുതീയിൽ തന്നെ വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇല്ലെങ്കിൽ അടിയിൽ പിടിക്കും, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു അതിനുള്ളിലെ വെള്ളത്തിൻറെ അംശം പോയി ഡ്രൈ ആകാൻ തുടങ്ങുമ്പോൾ ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം, ഏകദേശം രണ്ട് മിനിറ്റ് കഴിയുമ്പോൾ തന്നെ ഡ്രൈ ആകുന്നതാണ് ശേഷം ശർക്കരപ്പാനി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കാം, ശർക്കരയും പഴവും തമ്മിൽ ചേർന്ന് ഒരു മിക്സ് ആയി വരുമ്പോൾ അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്, പിന്നെ ഒരു ടീസ്പൂൺ പഞ്ചസാര കൂടി താല്പര്യമുണ്ടെങ്കിൽ ഇട്ടുകൊടുത്ത് മിക്സ് ചെയ്യാം. എപ്പോഴും കൈവിടാതെ ഇളക്കാൻ ശ്രദ്ധിക്കണം.

പിന്നെ മിക്സ് ചെയ്തു കൊണ്ടിരിക്കണം, അപ്പോൾ ഇടക്കെ ഇടക്കെ ഒരേ സ്പൂൺ നെയ്യ് ചേർക്കാം, ഇതിൽ ചേർക്കുന്ന നെയ്യ് നിങ്ങൾക്ക് ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്, എന്നിട്ട് ഇങ്ങനെ മിക്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആദ്യം രണ്ടു ഏലക്കയുടെ കുരു ഇട്ടു കൊടുത്ത് മിക്സ് ചെയ്യണം, അതിനുശേഷം അല്പം കശുവണ്ടി നുറുക്കിയത് ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഫ്‌ലൈയിം ഓഫ് ചെയ്യാവുന്നതാണ്. ശേഷം ചൂടോടെ തന്നെ ഒരു നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. എന്നിട്ട് ഈ ചൂടുള്ള ഹൽവ ലെവൽ ചെയ്തു അതിനു മുകളിലായി റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പ് വച്ച് ഒരു 15 മിനിറ്റ് നേരം കഴിയുമ്പോൾ തന്നെ ഇത് നല്ലപോലെ ഉറക്കുന്നതാണ്. ശേഷം നിങ്ങൾക്ക് നല്ല സ്വാദുള്ള ഈ ബനാന ഹൽവ മുറിച്ചു കഴിക്കാവുന്നതാണ്

പിന്നെ ഇത് തയ്യാറാക്കുമ്പോൾ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്, അല്ലെങ്കിൽ അടി കട്ടിയുള്ള പാത്രം എടുത്താൽ മതിയാകും. സ്വാദിഷ്ടമായ ഈ ഹൽവ ഒത്തിരി പേർക്ക് ഏറെ പ്രിയപ്പെട്ടതാണ്. Mums Daily സ്പെഷ്യൽ ഐറ്റം!

Leave a Reply

Your email address will not be published. Required fields are marked *