നല്ല അസ്സൽ നാടൻ പഴം പുളിശ്ശേരി ഒന്ന് ഉഷാർ ആയിട്ട് ഉണ്ടാക്കിയാലോ? തനി നാടൻ രീതിയും രുചിയും

പഴം കൊണ്ടൊരു പുളിശ്ശേരി ഇതുപോലെ ഉണ്ടാക്കാം.

ഇതിനായി ഒരു മീഡിയം പാകമായ നേന്ത്രപ്പഴം മുറിച്ചു ഉൾഭാഗത്തുള്ള കറുത്ത കുരുക്കൾ കളഞ്ഞ് ചെറുതായരിഞ് ഒരു പാനിലേക്ക് ഇട്ടു അതിലേക്ക് 2 പച്ച മുളക് നടുവേ കീറിയതും, കാൽ ടീസ്പൂൺ ഉപ്പും, അരടീസ്പൂൺ മഞ്ഞൾ പൊടിയും, കാൽ ടീസ്പൂൺ മുളകുപൊടി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് പാത്രം അടച്ചു തീ ഓൺ ചെയ്തു മീഡിയം തീയിൽ 10 മിനിറ്റ് വേവിക്കണം.

ഈ സമയം നമുക്ക് മിക്സിയുടെ ചെറിയ ജാറിലേക്ക് അര കപ്പ് നാളികേരം ചിരവിയത്, അര ടീസ്പൂൺ ചെറിയ ജീരകം, മൂന്ന്-നാല് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് പത്തു മിനിറ്റിനു ശേഷം പാത്രം തുറന്നു വെന്ത് വന്ന പഴത്തിലേക്ക്‌ അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു നല്ലപോലെ ഇളക്കി വറ്റിച്ചെടുക്കുക, ഈ വെള്ളം വെട്ടി തിളക്കുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടിയിലേക്ക് അതിൽ നിന്ന് അൽപം ചാറെടുത്ത് കലക്കി അതിലേക്ക് തന്നെ ഒഴിച്ചു കൊടുക്കാം.

ഇത് കറിക്ക്‌ കട്ടിയും ടേസ്റ്റും കൂട്ടും, പിന്നെ ഒരു ടേബിൾ സ്പൂൺ പഞ്ചസാര താല്പര്യമുണ്ടെങ്കിൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വെള്ളം വറ്റി ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് അരക്കപ്പ് കട്ട ഒന്നുമില്ലാത്ത തൈര് ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, എന്നിട്ട് ഒന്ന് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം.

ശേഷം ഇതിലേക്ക് താളിക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടകുമ്പോൾ കാൽ ടീസ്പൂൺ ഉലുവ, അരടീസ്പൂൺ കടുക് അത് പൊട്ടി വരുമ്പോൾ ഒന്നു രണ്ടു തണ്ട് കറിവേപ്പില രണ്ട് വറ്റൽമുളക് മുറിച്ചതും ഇട്ട് മൂത്തുവരുമ്പോൾ അത് നേരെ പുളിശേരിയുടെ മുകളിലായി താളിക്കാം. എന്നിട്ട് മിക്സ് ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി പഴം പുളിശ്ശേരി തയ്യാറാക്കുന്നതാണ്.

ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാം. കടപ്പാട്: Henna’s LIL World.

You may also like...

Leave a Reply

Your email address will not be published. Required fields are marked *