ഒരുവട്ടമെങ്കിലും ഇതുപോലെയുള്ള ഒരു പഴം നുറുക്ക് ഉണ്ടാക്കി കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് കഴിക്കാം

ഒരുവട്ടമെങ്കിലും ഇതുപോലെയുള്ള ഒരു പഴം നുറുക്ക് ഉണ്ടാക്കി കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് ഇത് കഴിക്കാൻ തോന്നും.

അപ്പോൾ ഇതിനായി നല്ല ഇടത്തരം പഴുപ്പുള്ള നാടൻ നേന്ത്രപ്പഴം മുറിച്ച് കഷണങ്ങളാക്കി ഉരുളിയിലേക്ക് ഇട്ടുകൊടുക്കാം, ഒരു ഏത്തപ്പഴം തന്നെ മൂന്നുനാല് കഷ്ണങ്ങളായി മുറിക്കാം. എന്നിട്ട് അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു, വെള്ളം തിളച്ചുവരുമ്പോൾ ഇത് അടച്ച് ചെറുതീയിൽ വേവിക്കാം, ഒരുപാട് വെള്ളം ഒഴിച്ചാൽ അതെല്ലാം വറ്റിക്കേണ്ടി വരും. ഏകദേശം 10-12 മിനിറ്റ് ഇതിനുവേണ്ടി എടുക്കുന്നതാണ്. (ഇനി നിങ്ങൾക്ക് വേവിക്കാൻ താൽപര്യമില്ലെങ്കിൽ ആവിയിൽ പുഴുങ്ങി എടുത്താലും മതിയാകും).

എന്നിട്ട് പഴം നല്ലപോലെ വെന്തു കഴിയുമ്പോൾ അതിലേക്ക് 200ഗ്രാം ശർക്കര വളരെ കുറച്ചു വെള്ളം മാത്രം ഒഴിച്ച് നല്ല കട്ട ശർക്കരപ്പാനി ആക്കിയത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം ഇത് പഴത്തിനോട് യോജിക്കാനായി കുറച്ച് സമയം എടുക്കുന്നതാണ്, അതിനും ഒരു 10-12 എടുക്കുന്നതാണ്, ശർക്കര പിടിച്ച് വല്ലാതെ ഡ്രൈ ആക്കേണ്ട ആവശ്യമില്ല, അൽപ്പം ശർക്കര പാനി ബാക്കി നിൽക്കവേ പഴം ഒരു കുഴമ്പൻ പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.

ഇത് ആണ് ഏറ്റവും നാടൻ രീതിയിൽ ഉള്ള പഴം നുറുക്ക്, ഇനി വേണമെങ്കിൽ നിങ്ങൾക്ക് തീ ഓഫ് ചെയ്യുന്നതിന് മുൻപായി അതിനുമുകളിലായി നാളികേരം ചിരകിയതും, ഏലക്കായ പൊടിച്ചത്, നെയ്യ് അങ്ങനെ ചേർത്ത് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്തു ഇഷ്ടാനുസരണം കഴിക്കാവുന്നതാണ്, എല്ലാ ചേരുവകളും അതിൻറെതായ രുചി പഴംനുറുക്കിനു നൽകും. അപ്പോൾ എല്ലാവർക്കും ഈ പഴം നുറുക്ക് ഇഷ്ടമാകും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *