നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടാരു സിമ്പിൾ നാലുമണി പലഹാരം

പഴം കൂട്ടപ്പം, നേന്ത്രപ്പഴവും ഗോതമ്പുപൊടിയും കൊണ്ട് വളരെ ഹെൽത്തി ആയ ഒരു അപ്പം.. വീട്ടിലുള്ള സാധനങ്ങൾ വെച്ച് ഉണ്ടാക്കാം. വളരെ എളുപ്പത്തിലും ഉണ്ടാക്കാവുന്നതാണ്.

ഒരു കപ്പു നേന്ത്രപ്പഴം അരിഞ്ഞത്, ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക, അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാം.. കൂടെ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും.. ഇതു നന്നായി വഴറ്റി മാറ്റിവെക്കുക.. ഒരു വലിയ പീസ് ശർക്കര അരക്കപ്പ് വെള്ളത്തിൽ ഉരുക്കി പാനിയാക്കി മാറ്റിവെക്കുക.

അരക്കപ്പ് ഗോതമ്പ് പൊടിയിൽ, ശർക്കര പാനിയും, ഒരു നുള്ള് ഏലക്കാപൊടിയും, ഒരു നുള്ള് ഉപ്പും, ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ശേഷം ആദ്യം വാട്ടി വെച്ച പഴം കൂട്ടും ചേർത്ത് കൊടുക്കുക.. നന്നായി മിക്സ് ചെയ്തു.. ഒരു ആവി കൊടുക്കുന്ന പാത്രത്തിലെ തട്ടിലേക്ക് മാറ്റി.. ആവിയിൽ വേവിച്ചെടുക്കുക.. ഒരു 20 മിനിറ്റ് ആവിയിൽ വേവിക്കുക.. ഇവിടെ നമ്മുടെ പഴം കൂട്ടപ്പം റെഡിയായിട്ടുണ്ട്.