നിങ്ങളുടെ വീടുകളിൽ പഴം ഉണ്ടെങ്കിൽ അത് ഏത് പഴം ആയാലും അത് വച്ച് ഒരു സൂപ്പർ ടേസ്റ്റി പലഹാരം

നിങ്ങളുടെ വീടുകളിൽ പഴം ഉണ്ടെങ്കിൽ അത് ഏത് പഴം ആയാലും അത് വച്ച് ഒരു സൂപ്പർ ടേസ്റ്റി പലഹാരം ഉണ്ടാക്കിയെടുക്കാം, തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ഈ സ്നാക്ക് ഉണ്ടാക്കാനായി മീഡിയം സൈസ് 2 നേന്ത്രപ്പഴം( ഏതു പഴം ആയാലും പ്രശ്നമില്ല) ചെറിയ നുറുങ്ങുകൾ ആയി മുറിച്ചെടുക്കാം, ശേഷം ഒരു പാനിലേക്ക്‌ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ആവശ്യത്തിനുള്ള കശുവണ്ടി വളരെ നൈസായിട്ട് അരിഞ്ഞത് ഇട്ട് റോസ്റ്റ് ചെയ്ത് എടുക്കാം, എന്നിട്ട് അതിലേക്ക് തന്നെ പഴം കൂടിയിട്ട് വീണ്ടും ഒരു മിനിറ്റ് പഴം വേവിച്ച് തവി വച്ചു ഉടച്ച് എടുത്ത് തീ ഓഫ് ചെയ്യാം.

എന്നിട്ട് 4-5 ബ്രെഡിന്റെ ബ്രൗൺ കളർ ഉള്ള നാല് വശവും മുറിച്ചു ബ്രെഡിന്റെ കട്ടി കുറക്കാൻ ചപ്പാത്തി കോൽ വെച്ച് ഒന്നു പരത്തി എടുക്കാം, എന്നിട്ട് അതിനു നടുവിലായി നിങ്ങളുടെ കയ്യിൽ ന്യൂട്ടല്ല ഉണ്ടെങ്കിൽ അത് തേച്ച് കൊടുക്കാവുന്നതാണ്, അതല്ലെങ്കിലും കുഴപ്പമൊന്നുമില്ല പക്ഷേ ന്യൂടെള്ള പോലെയുള്ളവ തേച്ചാൽ വളരെ ടേസ്റ്റ് തന്നെയായിരിക്കും, പിന്നെ അതിലേക്ക് രണ്ടു ടീസ്പൂൺ പഴത്തിന് മിക്സ് വച്ചിട്ട് അതൊന്നും ചുരുട്ടി അരിക് വശം വെള്ളം നനച്ച് ഒട്ടിച്ചാൽ മതിയാകും.

ഇതുപോലെ എല്ലാം ചെയ്തതിനുശേഷം പാൻ അടുപ്പത്ത് വച്ചു 2 ടേബിൾ സ്പൂൺ നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർത്ത് ചുരുട്ടി വച്ച ബ്രെഡ് രണ്ടു മുട്ടയും പാലും ഒഴിച്ച് നല്ലപോലെ ബീറ്റ് ചെയ്ത് മിക്‌സിൽ മുക്കി പാനിലേക്ക് വച്ചു കൊടുക്കാം. ഒരു സൈഡ് ആയി കഴിയുമ്പോൾ തിരിച്ചും മറിച്ചുമിട്ട് നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ഇവ എടുത്തു മാറ്റാം,. പിന്നെ കൂടുതൽ സ്വാദിഷ്ഠം ആക്കുവാൻ ഇതിനു മുകളിലായി കുറച്ച് പഞ്ചസാരയും കറുവപ്പട്ട പൊടി വിതറി കഴിക്കാവുന്നതാണ്. അപ്പൊൾ ഏറ്റവും സ്വാദിഷ്ടമായ ഈ റെസിപ്പി കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും എല്ലാം ഏറെ ഇഷ്ടപ്പെടുന്നതാണ്.

ആയതിനാൽ പെട്ടെന്ന് തന്നെ നിങ്ങളെല്ലാവരും ഇത് ഉണ്ടാക്കി നോക്കും എന്ന് കരുതുന്നു, പിന്നെ വേണമെങ്കിൽ നമുക്ക് ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണാം.