വല്ലാതെ കറുത്ത് പോയ പഴം കഴിക്കാൻ താൽപര്യമില്ലെങ്കിൽ അത് കൊണ്ടൊരു ഉഗ്രൻ പലഹാരം റെഡിയാക്കാം

വല്ലാതെ കറുത്ത് പോയ പഴം കഴിക്കാൻ താൽപര്യമില്ലെങ്കിൽ അവർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു അടിപൊളി പരിഹാരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്ത ശേഷം രണ്ട് നല്ലപോലെ കറുത്ത നേന്ത്രപ്പഴം ചെറുതായി നുറുക്കിയത് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്, എന്നിട്ട് മീഡിയ ഫ്‌ളെയിമിൽ തീ വച്ച് പഴം നല്ലപോലെ വഴറ്റി ഒന്ന് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരവിയത്, കാൽ കപ്പ് പഞ്ചസാര എന്നിവ ചേർക്കാം, എന്നിട്ട് അതെല്ലാം പഴവുമായി ചേർന്നു വരുന്നത് വരെ ഇളക്കി കൊടുക്കേണ്ടതുണ്ട്, നല്ലപോലെ പഴുത്ത പഴം ആയതുകൊണ്ടാണ് പെട്ടെന്ന് ഉടഞ്ഞു പോകുന്നതാണ്, എന്നാൽ പഴുപ്പ് കുറവാണെങ്കിൽ തവി വെച്ച് ഉടച്ചു കൊടുക്കണം.

പിന്നെ അതിലേക്ക് ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, മധുരം ഒക്കെ നിങ്ങളുടെ ഇഷ്ടാനുസരണം ചേർക്കാവുന്നതാണ്, എന്നിട്ട് ചെറുതീയിൽ ആക്കിയതിനു ശേഷം അതിലേക്ക് എന്തെങ്കിലും നട്സ് (അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി) മുറിച്ചു ഇട്ടു കൊടുക്കാവുന്നതാണ്, പിന്നെ കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം.

തീ ഓഫ് ആക്കി കഴിഞ്ഞു അതിലേക്ക് അര കപ്പ് മൈദ കുറച്ചു കുറച്ചായി അതിലേക്ക് ചേർത്ത് ഉരുള ഉരുട്ടാൻ പാകത്തിന് ആക്കണം, മൈദ താൽപര്യമില്ലെങ്കിൽ ഗോതമ്പുപൊടി അല്ലെങ്കിൽ അരിപൊടി എടുക്കാം, ചിലപ്പോൾ അരകപ്പ് എന്നുള്ളത് പഴത്തിനു അനുസരിച്ചു കുറച്ചു കൂടുകയോ കുറയുകയോ ചെയ്യും, അപ്പോൾ അതൊന്നു ശ്രദ്ധിക്കുക.

പിന്നെ ചപ്പാത്തി മാവ് പോലെ അത്രയും ഡ്രൈ ആക്കി മാവ് ആക്കേണ്ടതില്ല, ശേഷം കയ്യിൽ എണ്ണ പുരട്ടി ഇതിൽ നിന്ന് ഓരോ ഉരുള എടുത്തു ലേഡിഡോ പോലെ ആക്കി വെക്കാം. എന്നിട്ട് ഒരു പാൻ അടുപ്പത് വച്ച് സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ചെറു തീയിലിട്ട് ഈ ഉരുളകൾ ഇട്ടു കൊടുക്കണം, എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ബോണ്ടയുടെ പോലെ ഒരു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തുമാറ്റാം. അപ്പോ നല്ല കിടിലൻ പഴം കൊണ്ട് ഉള്ള പലഹാരം നമുക്ക് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *