വീടിൽ പഴം ഉണ്ടെങ്കിൽ അത് ഏതു പഴമായാലും, അതും ശർക്കരയും വെച്ച് ഉണ്ണിയപ്പം പോലൊരു പലഹാരം

നിങ്ങളുടെ വീടുകളിൽ പഴം ഉണ്ടെങ്കിൽ അത് ഏതു പഴമായാലും, അതും ശർക്കരയും വെച്ച് ഉണ്ണിയപ്പം പോലൊരു നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കാം.

ഇതിനായി ഒരു പാനിലേക്ക് 300 ഗ്രാം ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി തിളച്ചു വരുമ്പോൾ അത് ഓഫ് ചെയ്ത് ശർക്കരപ്പാനി അരിച്ച് വീണ്ടും ഈ പാനിലേക്ക് തന്നെ ഒഴിച്ച് കൊടുക്കണം, എന്നിട്ട് നല്ലപോലെ വീണ്ടും ഇത് തിളച്ചു വരുമ്പോൾ അതിലേക്ക് 2 മീഡിയം സൈസ് പഴം ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്തു മീഡിയം തീയിൽ നല്ല പോലെ തന്നെ ഇളക്കി ശർക്കര വറ്റിച്ച് പഴത്തിന്മേൽ പിടിപ്പിക്കാം.

ഒരുവിധം ഇങ്ങനെ ഇളക്കി ശർക്കര പാന വറ്റിവരുമ്പോൾ അതിലേക്ക് ഒരു ഏലക്കയുടെ കുരു, കാൽ കപ്പ് നാളികേരം ചിരവിയത് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു, അമ്പലത്തിൽ നിന്നും ലഭിക്കുന്ന കട്ടി ശർക്കര പായസം പരുവമാക്കി എടുക്കണം, അപ്പോഴേക്കും പഴമെല്ലാം ഉടഞ്ഞു വരുന്നതാണ് എന്നിട്ട് തീ ഓഫ് ചെയ്ത ശേഷം ഒരു ബൗളിൽ രണ്ട് കപ്പ് ഇഡ്ഡലി മാവ് അല്ലെങ്കിൽ ദോശമാവിലക്ക് ഈ മിക്സ് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ആക്കി കട്ടിയുള്ള ബാറ്റർ ആയി വരുമ്പോൾ ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വെച്ച് അതിൽ നല്ലപോലെ എണ്ണ തടവി കൊടുക്കാം.

അതിനുശേഷം ചട്ടി ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വച്ച് ഓരോ കുഴിയിലും ഈ മാവ് ഒഴിച്ചു ചെറുതീയിൽ 2 മിനിറ്റ് കഴിയുമ്പോൾ തിരിച്ചും മറിച്ചും ഒക്കെ ഇട്ട് ഇവ വെന്തു റെഡി ആകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

അപ്പോൾ സൂപ്പർ ആയിട്ടുള്ള ഉണ്ണിയപ്പം പോലെയുള്ള ഈ പഴവും ശർക്കരയും കൊണ്ടുള്ള അപ്പം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി വേണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Mums Daily.

You may also like...

Leave a Reply

Your email address will not be published. Required fields are marked *