പഴം കൊണ്ട് ഇങ്ങനെയൊരു ഇടിയപ്പം നിങ്ങൾ ഇതുവരെ പരീക്ഷിച്ചുനോക്കിയിട്ടിലെങ്കിൽ തീർച്ചയായും ചെയ്യണം

പഴം കൊണ്ട് ഇങ്ങനെയൊരു ഇടിയപ്പം നിങ്ങൾ ഇതുവരെ പരീക്ഷിച്ചുനോക്കിയിട്ടിലെങ്കിൽ തീർച്ചയായും ചെയ്തു നോക്കണം, കാരണം ഇതിന് ഒരു പ്രത്യേക സ്വാദ് തന്നെയാണ്.

ഇതിനായി മിക്സിയുടെ ജാറിലേക്ക് അത്യാവശ്യം 2 വലിയ പഴുത്ത നേന്ത്രപ്പഴം അരിഞ്ഞിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം.

ശേഷം ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് മുക്കാൽകപ്പ് വെള്ളം, ഒരു നുള്ള് ഉപ്പ്, ഒന്നര ടേബിൾസ്പൂൺ പഞ്ചസാര, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് വെള്ളം നല്ലപോലെ വെട്ടി തെളിച്ചു വരുന്ന സമയം മീഡിയം ഫ്ലെയിമിന് കുറച്ചു താഴെയായി തീ വെച്ച് അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം.

ശേഷം അതിലേക്ക് അരച്ച പഴം ചേർത്ത് വീണ്ടും മിക്സ് ആക്കി 10 മിനിറ്റ് മൂടി അടച്ചു വയ്ക്കാം. ഈ സമയം നമുക്ക് ഒരു ബൗളിലേക്ക് അര കപ്പ് നാളികേരം ചിരവിയതും ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം, പഞ്ചസാര താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതി. പിന്നെ 10 മിനിറ്റിനുശേഷം മാവ് അല്പം ചൂടാറിയിട്ടുണ്ടാകും, അപ്പോൾ അതിലേക്ക് ഒരു നുള്ള് കളറിന് വേണ്ടി മഞ്ഞൾപ്പൊടി ചേർത്ത് കയ്യിൽ നല്ലപോലെ എണ്ണ തടവി മാവ് സോഫ്റ്റാക്കി കുഴച്ചു എടുക്കാം.

മാവ് നല്ല രീതിയിൽ സോഫ്റ്റായി വരുമ്പോൾ അത്യാവശ്യം മാവ് സേവനാഴിയിൽ നിറച്ചു നെയ്യ് അല്ലെങ്കിൽ എണ്ണ തടവിയ ഇടിയപ്പ തട്ടിൽ ആദ്യം കുറച്ച് മാവ് ചുറ്റിച്ച് അതിനുമുകളിൽ നാളികേരം പഞ്ചസാരയും ചേർത്തുള്ള മിക്സ് വെച്ച് വീണ്ടും മാവ് ചുറ്റിച്ചു കൊടുക്കാം.

ശേഷം ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് ആവി വരുമ്പോൾ തട്ട് ഇറക്കി വച്ച് മീഡിയം തീയിൽ സാധാ ഇടിയപ്പം വേവിക്കുന്നത്പോലെ വേവിച്ചു എടുത്തിട്ടുണ്ടെങ്കിൽ, നല്ല അടിപൊളി പഴം കൊണ്ടുള്ള നൂലപ്പം/ ഇടിയപ്പം തയ്യാറാക്കുന്നതാണ്.

ഇത്തരം ഒരു വെറൈറ്റി പലഹാരം ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് വേണമെകിൽ കാണാവുന്നതാണ്. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *