ഓണത്തിന് മാറ്റുകൂട്ടാൻ പുളിശ്ശേരിയും ഉണക്കലരി പായസം ഉണ്ടാക്കി നോക്കാം, ഉഗ്രൻ റെസിപ്പി അറിയുക

ഓണത്തിന് മാറ്റുകൂട്ടാൻ പുളിശ്ശേരിയും ഉണക്കലരി പായസം ഉണ്ടാക്കി നോക്കാം! പുളിശ്ശേരി ഇല്ലാതെ എന്ത് ഓണം?! അതുപോലെ തന്നെയാണ് പായസം ഇല്ലാത്ത ഒരു ഓണത്തെപ്പറ്റി മലയാളികൾക്ക് ചിന്തിക്കാൻപോലും ആവുകയില്ല.

കാലം കുറെ കഴിഞ്ഞെങ്കിലും മുത്തശി ഉണ്ടാക്കി തന്ന മാമ്പഴപുളിശ്ശേരിയുടെ രുചി ഇന്നും നാവിൽ ഉണ്ട്. വീട്ടിലെ നാട്ടുമാവിൽനിന്ന് വീഴുന്ന മാമ്പഴം പെറുക്കികൂട്ടി ഉണ്ടാക്കിയ പുളിശ്ശേരിയോട് കിടപിടിക്കാൻ ഇന്ന് മാർക്കറ്റിൽ നിന്ന് കിട്ടുന്ന മാമ്പഴത്തിന്ന് കഴിയില്ലെങ്കിലും മുത്തശി പകർന്നു തന്ന രുചികൂട്ടുമായി ഒരു മാമ്പഴപുളിശ്ശേരി. ഇതിനു വേണ്ടത് 10 എണ്ണം, മഞ്ഞൾപ്പൊടി ½ ടീസ്പൂൺ, പച്ചമുളക് 4 എണ്ണം, തൈര് ½ ലിറ്റർ, തേങ്ങാ ½ കപ്പ്, ചെറിയ ഉള്ളി 5 എണ്ണം, ജീരകം ½ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെള്ളം 1 കപ്പ്, കറിവേപ്പില 2 തണ്ട്. ഇത്രയും ചേരുവകൾ ഉണ്ടെങ്കിൽ സ്വാദിഷ്ടമായ പുളിശ്ശേരി തയ്യാറാക്കി എടുക്കാവുന്നതാണ്. ഉണക്കലരി പായസത്തിനു വേണ്ട ചേരുവകൾ അരി 500 ഗ്രാം, ശര്‍ക്കര 750 ഗ്രാം, തേങ്ങാ പാല്‍ 3പാൽ തയ്യാറാക്കണം, നെയ് 50 ഗ്രാം, ഏലക്ക 5 എണ്ണം, ഉണക്ക മുന്തിരി ആവശ്യത്തിന്, കശുവണ്ടി ആവശ്യത്തിന്.

ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി പങ്കുവെക്കുവാനും ശ്രമിക്കുക.