നിമിഷങ്ങൾ കൊണ്ട് നെയ്പ്പത്തിരി റെഡി, അരിയരക്കണ്ട – അരി കുതിർത്തുകയും വേണ്ട; അസ്സൽ രുചി

നല്ല അടിപൊളി നെയ് പത്തിരിയും ചിക്കൻ/ബീഫ് കറിയും ഉണ്ടാക്കി വച്ചാൽ പിന്നെ മറ്റെന്തുവേണം?

സാധാരണ മുസ്‌ലിം കുടുംബങ്ങളാണ് നെയ്പ്പത്തിരി കൂടുതലായി ഉണ്ടാകാറുള്ളത്, അവര് ഉണ്ടാക്കുന്നത് പോലെ തയ്യാറാക്കാൻ പലർക്കും സാധിച്ചെന്നു വരില്ല, എന്നാൽ അതുപോലെ തന്നെ ഈ സംഭവം അരി അരക്കാതെയും കുതിർത്തു വെക്കാതെയും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ട് ഇനി ചിക്കൻ/ബീഫ് വക്കുന്ന ദിവസം വ്യത്യസ്തമായി ഈ നെയ്പ്പത്തിരി തയ്യാറാക്കിയാൽ എല്ലാവര്ക്കും ഇത് ഒരുപോലെ ഇഷ്ടപെടും എന്നും മാത്രമല്ല ഇതിലും നല്ല കോമ്പിനേഷനിൽ ഉള്ള വിഭവം നമ്മുക്ക് ഉണ്ടാക്കാൻ സാധിക്കില്ല.

ഈ നെയ്പ്പത്തിരി നമ്മൾ ഉണ്ടാക്കുന്നത് പുട്ടുപൊടി വെച്ചാണ് വൈറ്റ് ഹോഴ്സിന്റെയോ, നിറപറയുടെയോ പുട്ടുപൊടി ആണെങ്കിൽ ഏറ്റവും നല്ലത്, അതല്ല വീട്ടിൽ തന്നെ ഉള്ളത് ആയാലും കുഴപ്പമില്ല. പുട്ടുപൊടി നനക്കുന്നത് പോലെ നനച്ചു അതിലേക്ക് നാളികേരം ചിരവിയത്, വലിയ ജീരകം, സവാള എന്നിവ ചെറുതായി അരച്ച് പൊടിയിലേക്കു മിക്സ് ചെയ്തു അതിൽ നിന്ന് വലിയ ഉരുളകൾ പിടിച്ച് ഒരു വിധം കട്ടിയിൽ തന്നെ പരത്തി എണ്ണയിലിട്ട് വറുത്തെടുത്താണ്‌ നമ്മൾ പത്തിരി തയ്യാറാക്കുന്നത്. പുറമേ ക്രിസ്പി ആയും ഉള്ളിൽ നല്ല സോഫ്റ്റ് ആയും നല്ല ഗംഭീര ടേസ്റ്റ് ഉള്ള നെയ്യ് പത്തിരി നമുക്ക് കിട്ടും. ഇനി പുട്ട് ഉണ്ടാക്കുന്ന ദിവസം ചേരുവകൾ ഒക്കെ ഒന്നു മാറ്റി പിടിച്ചു ഇതുപോലെ 10 മിനിറ്റ് കൊണ്ട് പത്തിരി ഉണ്ടാക്കി വയ്ക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *