ഗോതമ്പുപൊടി കൊണ്ട് നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന നല്ല അടിപൊളി സ്വാദുള്ള വെറൈറ്റി പാസ്ത

ഗോതമ്പുപൊടി കൊണ്ട് നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന നല്ല അടിപൊളി സ്വാദുള്ള വെറൈറ്റി പാസ്ത തയ്യാറാക്കാം.

ഇതിനായി ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി, ഒരു ടേബിൾ സ്പൂൺ മൈദ ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ ഓയില് കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് നല്ല മയത്തിൽ തന്നെ ഇവ കുഴച്ചു നല്ല സോഫ്റ്റായി വരുമ്പോൾ മാത്രം ഈ മാവിൽ നിന്ന് രണ്ട് ഉരുളകളായി എടുത്തു ഓരോന്നും പരത്തി എടുക്കണം, എന്നിട്ട് അതിന്മേൽ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് വച്ച് അമർത്തി ചെറിയ പീസുകൾ ആയി മുറിച്ചെടുക്കാം.

ശേഷം ഈ പീസുകൾ പാസ്ത പോലെ ഒന്ന് മടക്കി കൊടുക്കാം, ഇത്രയും ചെയ്തതിനുശേഷം ഒരു പാനിലേക്ക് നാല് കപ്പ് വെള്ളം, 2ടീസ്പൂൺ ഓയില്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ വെട്ടിത്തിളയ്ക്കുമ്പോൾ അതിലേക്ക് പാസ്ത പതുക്കെ ഇട്ട് 2¼-2½ മിനിറ്റ് നേരം മാത്രം മീഡിയം തീയിൽ വേവിക്കാം.

കറക്റ്റ് 2¼ മിനിറ്റിനുശേഷം ഇവ വെള്ളത്തിൽ നിന്ന് കോരി നേരെ തണുത്ത വെള്ളത്തിൽ 10 സെക്കൻഡുകൾ മാത്രമിട്ട് അതിൽ നിന്നും വേഗം കോരി എടുക്കാം. ഇനി പാസ്ത തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചു അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കി രണ്ടു ചെറിയ സവാള ചെറുതായി അരിഞ്ഞത് ഉപ്പ് ചേർത്ത് വഴറ്റി ഒന്ന് കളർ മാറി വരുമ്പോൾ, അതിലേക്ക് ഒരു മീഡിയം സൈസ് തക്കാളി അരിഞ്ഞത്, ചെറിയ ക്യാപ്സിക്കം മുറിച്ചതും കൂടിയിട്ട് ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടി, സാധാ മുളകുപൊടി ആണെങ്കിൽ എരിവിന് അനുസരിച്ച് ചേർക്കാം, മുക്കാൽ ടീസ്പൂൺ മീറ്റ് മസാല/ഗരംമസാല/ചിക്കൻമസാല, അര ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് മിക്സ് ചെയ്തു പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ഒന്നേകാൽ ടിസ്പൂൺ സോയ സോസ്, 2 ടീസ്പൂൺ ടോമാറ്റോ സോസ് ഉപ്പ് നോക്കിയിട്ട് അതിനനുസരിച്ച് ചേർത്ത് അര ഗ്ലാസ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് അത് നല്ലപോലെ തിളച്ചു വരുമ്പോൾ വേവിച്ച പാസ്ത കൂടി ചേർത്ത് മിക്സ് ചെയ്തു അടച്ച് 3 മിനിറ്റ് മാത്രം വേവിക്കണം.

എന്നിട്ട് വീണ്ടും തുറന്നു മിക്സ് ചെയ്തു കാൽ ടീസ്പൂൺ നാരങ്ങാനീര്, താല്പര്യമുണ്ടെങ്കിൽ സ്വല്പം മല്ലിയില കൂടി വിതറി മിക്സ് ചെയ്ത് തീ ഓഫ് ചെയ്താൽ നല്ല അടിപൊളി വെറൈറ്റി ആയ ഗോതമ്പ്പൊടി കൊണ്ടുള്ള പാസ്ത തയ്യാറാകും.

ഇതിനായി പുറത്തുനിന്ന് വാങ്ങേണ്ടതില്ല, ഒപ്പം ഇവ ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒന്നായിരിക്കും. ഇത് ഉണ്ടാക്കുന്ന രീതി വിശദമായി കാണിക്കുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *