പാഷൻ ഫ്രൂട്ട് അല്പം കിട്ടിയിട്ടുണ്ടെങ്കിൽ ഇവ സ്ക്വാഷ് ആക്കി വച്ചിരുന്നാൽ എടുത്തു കുടിക്കാം

പാഷൻ ഫ്രൂട്ട് അല്പം കിട്ടിയിട്ടുണ്ടെങ്കിൽ ഇവ സ്ക്വാഷ് ആക്കി വച്ചിരുന്നാൽ ആവശ്യാനുസരണം എടുത്തു കുടിക്കാം.

ഇതിനായി 15 പാഷൻഫ്രൂട്ട് എടുത്ത് അത് നടുവെ മുറിച്ച് അതിനുള്ളിൽ നിന്ന് പൾപ്പ് മാത്രം എടുത്ത് ഒരു ബൗളിലേക്ക് മാറ്റണം, അതിൻറെ വെള്ള ഭാഗം വരാൻ പാടില്ലാത്തതുകൊണ്ടു തന്നെ ഒരു ഫോർക്ക് കൊണ്ട് മാറ്റുകയാണെങ്കിൽ പൾപ്പ്‌ മാത്രം പോന്നു കിട്ടും. എല്ലാ പൾപ്പും എടുത്തതിനുശേഷം ഒരു സ്പൂൺ വച്ച് ഇവ ഒന്ന് ബീറ്റ് ചെയ്തു കൊടുക്കാം.

ഇനി നിങ്ങൾക്ക് സ്ക്വാഷിൽ കുരു താൽപര്യമില്ലെങ്കിൽ ഇപ്പൊൾ തന്നെ ഈ പഴുപ്പ് മിക്സിയിൽ നല്ലപോലെ അടിച്ചതിനുശേഷം അരിച്ചെടുത്താൽ മതിയാകും, എന്നാൽ കുരുവോടുകൂടി ഉള്ള സ്ക്വാഷ് കുടിക്കാൻ ഒരു പ്രത്യേക രുചിയാണ്.

ശേഷം 15 ഫ്രൂട്ടിന് മുക്കാല് കിലോ പഞ്ചസാര ചേർക്കേണ്ടതുണ്ട്, ഇത് സ്ക്വാഷ് ആയത്കൊണ്ടാണ് ഇത്രയും ചേർക്കുന്നത്, കാരണം ഇത് വെള്ളം ചേർത്ത് മിക്സ് ചെയ്ത് കുടിക്കാൻ ഉള്ളതാണ്. അപ്പോൾ ഒരു പാൻ അടുപ്പത്ത് വച്ചു അതിലേക്കു മുക്കാൽ ലിറ്റർ വെള്ളവും, 750 ഗ്രാം പഞ്ചസാരയും ചേർത്ത് ഒരു ലായനി ആക്കി എടുക്കണം, നല്ലപോലെ ഒരു 10 മിനിറ്റ് ഒക്കെ തിളപ്പിക്കേണ്ടതുണ്ട്, എന്നാൽ ഒരു നൂൽ പരുവം ആകേണ്ടതില്ല. ഏകദേശം ഒരു 10 മിനിറ്റ് ആകുമ്പോൾ അതിലേക്ക് 2 ചെറുനാരങ്ങയുടെ നീര് കുരു ഇല്ലാതെ പിഴിഞ്ഞ് ഒഴിച്ച് തീ ഓഫ് ചെയ്യാം.

എന്നിട്ട് ഇത് നല്ലപോലെ തണുക്കാൻ വെക്കണം, തണുത്തു കഴിയുമ്പോൾ മാറ്റിവെച്ചിരിക്കുന്ന പൾപ്പ് ഇതിലേക്കിട്ട് മിക്സ് ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി പാഷൻ ഫ്രൂട്ട് സ്ക്വാഷ് തയ്യാറാകും. ഇത് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് പിന്നീട് എടുത്തു വെള്ളവുമായി മിക്സ് ചെയ്ത് കുടിക്കാം.

ഇത് 15 ദിവസം മുതൽ ഒരു മാസംവരെ ഇരിക്കുന്നതാണ്, കൂടുതൽ കാലം ഇരിക്കണമെങ്കിൽ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം ഓരോ ക്യൂബുകൾ എടുത്ത് ഇട്ട് വെള്ളം ഒഴിച്ച് കുടിക്കാവുന്നതാണ്. സ്ക്വാഷ് ആയതുകൊണ്ട് തന്നെ ഇത് തനിയെ എടുത്തു കുടിക്കാതെ പകുതി സ്ക്വാഷും പകുതി വെള്ളവുമൊഴിച്ച് മിക്സ് ചെയ്യേണ്ടതുണ്ട്., പിന്നെ മധുരം നോക്കിയിട്ട് വേണം എങ്കിൽ നിങ്ങൾക്ക് അതിനു അനുസരിച്ച് മധുരം ചേർക്കാം.

അപ്പോൾ എളുപ്പം തയ്യാറാക്കാവുന്ന ഈ പാഷൻഫ്രൂട്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്യും എന്ന് കരുതുന്നു, എപ്പോഴെങ്കിലും പാഷൻഫ്രൂട്ട് കിട്ടുകയാണെങ്കിൽ ഈ രീതിയിൽ ചെയ്തിട്ടുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്, അതുപോലെതന്നെ നല്ലൊരു റിഫ്രഷ്മെന്റ് ഉണ്ടാകും. പിന്നെ നിങ്ങൾക്കായാലും അതിഥികൾക്ക് ആയാലും പാഷൻ ഫ്രൂട്ട് സ്ക്വാഷ് വരൈറ്റി ആയി തോന്നും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *