പാർലേ-ജി ഒരു പാക്കറ്റ് വാങ്ങിച്ചാൽ അത് വെച്ച് നിങ്ങൾ കിടിലൻ രുചിയിൽ ഒരു ഐസ്ക്രീം തയ്യാറാക്കാം

പാർലേ-ജി ബിസ്കറ്റ് ഒരു പാക്കറ്റ് വാങ്ങിച്ചാൽ അത് വെച്ച് നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത കിടിലൻ രുചിയിൽ ഒരു ഐസ്ക്രീം തയ്യാറാക്കാം.

ഇതിനായി ഒരു പത്തു രൂപയുടെ പാർലേ-ജി ബിസ്ക്കറ്റ് മുഴുവൻ മിക്സിയുടെ ജാറിലേക്ക് പൊട്ടിച്ചിട്ട് കൊടുക്കാം, ശേഷം അതിലേക്ക് ഒന്നര ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കണം, ഒട്ടുംതന്നെ കട്ടകൾ ഉണ്ടാകാൻ പാടില്ല. എന്നിട്ട് അതിലേക്ക് അരകപ്പ് പാല്, പിന്നെ കാൽ കപ്പ് മുതൽ അരക്കപ്പ് വരെ ഫ്രഷ് ക്രീം ചേർത്തുകൊടുക്കാം. ഫ്രഷ് ക്രീം ചേർക്കുന്നത് കൂടുതൽ രുചിയാണ് എന്നാൽ അത് ഇല്ലെങ്കിൽ പാൽപ്പാട 3-4 ടേബിൾസ്പൂൺ ചേർത്ത് കൊടുക്കാം, ഇനി ക്രീമും പാൽപ്പാടയും ഇല്ലാത്തവർക്ക് ബട്ടർ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ചേർത്താലും മതിയാകും, പിന്നെ അര ടീസ്പൂൺ വാനില എസൻസ് ചേർത്ത് നല്ലപോലെ അടിച്ചെടുക്കാം. അപ്പോൾ നല്ല ക്രീം പോലെ ഇരിക്കുന്നുണ്ടാകും, ഇനി വളരെ ഡ്രൈ ആയി ഇരിക്കാണേൽ അൽപ്പം പാൽ കൂടി ചേർത്ത് അടിച്ചെടുക്കാം.

ഇനി വാനില എസ്സൻസ് ഇല്ലെങ്കിൽ അര ടീസ്പൂൺ കാപ്പിപ്പൊടി താല്പര്യമുണ്ടെങ്കിൽ ചേർക്കാം, അതുമല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡർ ചോക്ലേറ്റ് ഫ്ലവർ ഇഷ്ടമാണെങ്കിൽ ചേർത്തു കൊടുക്കാം. പിന്നെ വേണമെങ്കിൽ അൽപ്പം നട്സ് നുറുക്കിയത് കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇനി ഇത് സെറ്റ് ചെയ്യാനായി ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ച് അലുമിനിയം ഫോയിൽ അല്ലെങ്കിൽ അതിന്റെ മുകളിലേക്ക് വെള്ളം ഇറ്റു വീഴാത്ത രീതിയിൽ എന്തെങ്കിലും വച്ച് മൂടി അടച്ചു ഫ്രീസറിൽ 8-10 മണിക്കൂർ വച്ച് എടുത്താൽ നല്ല ക്രീമി ഐസ്ക്രീം റെഡി ആകും.ഇനി ഒരു ചോക്കോബാർ മോഡൽ ആണ് വേണ്ടതെങ്കിൽ ഒരു ഗ്ലാസിലേക്ക് ഒഴിച്ച് അതുമൂടി ഒരു കോലുകുത്തി കൊടുത്തു ഫ്രീസറിൽ വക്കാം.

ഇത് പാർലേജി ബിസ്കറ്റിന്റെ ടേസ്റ്റ് ഉണ്ടെങ്കിൽ പോലും അതൊരു പ്രത്യേക രുചിയിൽ ആണ് നമുക്ക് ലഭിക്കുക. ഇനി ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണണമെങ്കിൽ അതും കാണാവുന്നതാണ്. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *