എല്ലാവർക്കും ഏറെ സുപരിചിതമായ പരിപ്പുകറി ഈ രീതിയിൽ തയ്യാറാക്കി നോക്കിയാൽ അത് അടിപൊളി ആകും

നമുക്ക് എല്ലാവർക്കും ഏറെ സുപരിചിതമായ പരിപ്പുകറി ഈ രീതിയിൽ തയ്യാറാക്കി നോക്കിയാൽ അത് അടിപൊളി ആകും.

ഇതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് പരിപ്പ്, രണ്ട് ടേബിൾ സ്പൂൺ ചെറുപയർ പരിപ്പ് അല്ലെങ്കിൽ ചെറുപയർ ഉണ്ടെങ്കിൽ അതായാലും ചേർക്കാം, എന്നിട്ട് നല്ലപോലെ ഇവ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു കുക്കറിലേക്ക് ഇട്ടുകൊടുത്തു ഒരു തക്കാളി അരിഞ്ഞതും, ഒരു 2 പച്ചമുളക് നീളത്തിൽ മുറിച്ചതും ഒന്നര കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്തു കുക്കർ അടച്ചു വെയിറ്റ് ഇട്ട് മീഡിയം തീയിൽ രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.

രണ്ടു വിസിലിന് ശേഷം തീ ഓഫ് ആക്കി പ്രഷർ എല്ലാം പോയതിനു ശേഷം മാത്രം കുക്കർ തുറന്നു നോക്കുമ്പോൾ പരിപ്പ് നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും, അപ്പൊൾ അത് ഒന്നു മിക്സ് ചെയ്തു വെക്കാം.

ഇനി പരിപ്പുകറി തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ/ഓയില് അഥവാ നെയ് ചേർത്തുകൊടുക്കാം, നെയ്യ് ചേർക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും, എന്നിട്ട് അതിലേക്കു അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടി വരുമ്പോൾ അരടീസ്പൂൺ ചെറിയ ജീരകം ചേർത്ത് ഒന്നിളക്കി നാലഞ്ച് വെളുത്തുള്ളി ചതച്ചതും, രണ്ട് വറ്റൽ മുളക് ചെറുതായി മുറിച്ചതും ഇട്ട് അതൊന്നു സ്പൂൺ വച്ച് മിക്സ് ചെയ്ത് വെളുത്തുള്ളി കളർ ഒരുവിധം മാറി വരുമ്പോൾ അതിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്യാം, എന്നിട്ട് ചെറുതീയിൽ ആക്കി അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായം പൊടി ഇട്ട് ചെറുതീയിൽ പച്ചമണം മാറുന്നത് വരെ വഴറ്റുക.

അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് മുഴുവനായി ചേർത്ത് ഇളക്കി മസാലയും പരിപ്പും യോജിച്ച് വരുമ്പോൾ പരിപ്പ് വേവിച്ച പ്രഷർകുക്കറിൽ അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് ഒന്ന് കലക്കി ഇതിലേക്ക് തന്നെ ഒഴിച്ചു കൊടുക്കാം, അപ്പോൾ പരിപ്പുകറി ഒന്നു ലൂസ് ആയി വരുന്നതാണ്, എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്ത് അത് തിളച്ചുവരുമ്പോൾ അതിലേക്ക് രണ്ട് മൂന്ന് ടേബിൾ സ്പൂൺ മല്ലിയില നുറുക്കിയത് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

പിന്നെ അവസാനം അതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാല പൊടി കൂടി താല്പര്യമുണ്ടെങ്കിൽ ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്താൽ നല്ല അടിപൊളി പരിപ്പുകറി തയ്യാറാക്കുന്നതാണ്. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും സ്പെഷ്യൽ പരിപ്പ് കറി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *