തനി നാടൻ സ്റ്റൈലിൽ ഒരു കിടിലൻ പരിപ്പ് കറി ഉണ്ടാക്കാം, നാടൻ കറി രീതി നമുക്ക് പഠിക്കാം

തനി നാടൻ സ്റ്റൈലിൽ ഒരു കിടിലൻ പരിപ്പ് കറി ഉണ്ടാക്കാം.

ഒരുപാട് ആളുകൾക്ക് പരിപ്പുകറി വളരെ ഇഷ്ടമാണ്, വേറെ ഒന്നുമില്ലെങ്കിലും ചോറിന് പരിപ്പ് ഉണ്ടെങ്കിൽ മുഴുവൻ ചോറ് കഴിക്കാം എന്നുള്ള കണ്ടീഷൻ ഉള്ളവർ ഏറെയുണ്ട്, എന്നാൽ സാധാരണ പരിപ്പുകറി വയ്ക്കുന്നതിനും കൂടുതൽ സ്വാദോടെ എന്നാൽ വളരെ എളുപ്പത്തിലൊരു പരിപ്പുകറി തയ്യാറാക്കാൻ സാധിക്കും എങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ കാര്യം.

അപ്പോൾ ഇതിന് ആവശ്യമുള്ളത് രണ്ടു മൂന്നു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ കടുക്, നാല് വറ്റൽമുളക്, ഒരു സവാള, 3 പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, രണ്ട് മീഡിയം സൈസ് തക്കാളി, കാൽ ടീസ്പൂൺ താഴെ മഞ്ഞൾപൊടി, അര ടീസ്പൂൺ സാധാ മുളകുപൊടി, കാൽ സ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, മുക്കാൽ ഗ്ലാസ് പരിപ്പ് ആവശ്യത്തിന് വെള്ളം, അല്പം മല്ലിയില എന്നിവ മാത്രം മതിയാകും.

ഇത് എല്ലാം കൂടി ഇട്ട് ഒരു കുക്കറിൽ തന്നെ വേവിക്കുക ആണ്, അതിനാൽ താളിക്കുക പോലും വേണ്ട, അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.