ഫാൻ ഉപയോഗിച്ച് കിടിലൻ പഞ്ഞി മിഠായി വീട്ടിൽ തന്നെ ഉണ്ടാക്കാം

നമ്മുടെ വീട്ടിൽ തന്നെ പഞ്ഞി മിഠായി ഉണ്ടാക്കി നോക്കിയാലോ. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ പഞ്ഞി മിഠായി ഉണ്ടാക്കിയെടുക്കാം. ഇത് നമ്മൾ ടേബിൾ ഫാൻ ഉപയോഗിച്ചിട്ടാണ് പഞ്ഞി മിഠായി ഉണ്ടാക്കുന്നത്.

ആദ്യമായി ചെയ്യേണ്ടത് നമ്മുടെ ടേബിൾ ഫാൻ ഗ്രില്ലും അതുപോലെതന്നെ എന്റെ ലീവ്സ് എല്ലാം അഴിച്ചുമാറ്റി എടുത്തുവയ്ക്കുക. ഈ ഫാനിന്റെ മോട്ടർ ആണ് നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത്. അതിനുശേഷം നമ്മൾ ഒരു കടലാസ് പെട്ടി എടുക്കുക അതിന്റെ അടിയിൽ ഒരു ദ്വാരം ഉണ്ടാക്കി നമ്മുടെ ഫാൻനിന്റെ മോട്ടർ ഘടിപ്പിച്ചു കൊടുക്കുക.

അതിനുശേഷം ഒരു മിൽക്ക്മെയ്ഡിന്റെയോ മറ്റോ ഒരു ടിൻ എടുത്ത് അത് പകുതി ഭാഗം മുറിച്ചു മാറ്റുക. ആ മുറിച്ചുമാറ്റിയ ടിന്നിന്റെ വശങ്ങളിലായി ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കുക. എന്നിട്ട് നമ്മുടെ കടലാസു പെട്ടിയുടെ അകത്തുള്ള മോട്ടർ ലേക്ക് ഘടിപ്പിക്കുക. മോട്ടോറും ട്ടിന്നും നല്ല ടൈറ്റ് ആയിരിക്കാൻ ശ്രദ്ധിക്കുക. ഒരു പാൻ എടുത്ത് അടുപ്പിൽ വയ്ക്കുക അതിലേക്ക് കുറച്ച് പഞ്ചസാര ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുന്ന ശേഷം ചെറിയ തീയിൽ പഞ്ചസാര ലയിപ്പിച്ച് എടുക്കുക. കളർ ആവശ്യമെങ്കിൽ അതിലേക്ക് കളർ ചേർത്തുകൊടുക്കാം.

അതിനുശേഷം ഫാനിന്റെ സ്വിച്ച് ഓണാക്കി അതിനുശേഷം ചൂടുള്ള പഞ്ചസാര ലായനി നമ്മുടെ ട്ടിന്നി ലേക്ക് ഒഴിച്ചു കൊടുക്കുക. ഫാനിന്റെ മോട്ടർ കറങ്ങുന്ന അതിനോടൊപ്പം നമ്മുടെ കടലാസ് പട്ടിയുടെ ചുറ്റും പഞ്ഞി മിഠായി രൂപപ്പെട്ടു വരുന്നത് നമുക്ക് കാണാം ഇത് ഒരു സ്റ്റിക്ക് ഉപയോഗിച്ച് നമുക്ക് കളക്ട് ചെയ്യാം. നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ പഞ്ഞി മിഠായി ഉണ്ടാക്കി എടുക്കാവുന്നതാണ്.