തനിനാടൻ വിഭവമായ രുചിയേറും പണിയാരം ഉണ്ടാക്കുന്ന രീതി അറിയാം, സുമ ടീച്ചറുടെ സ്പെഷ്യൽ റെസിപ്പി

തനിനാടൻ വിഭവമായ രുചിയേറും പണിയാരം ഉണ്ടാക്കുന്ന രീതി അറിയാം. ഇതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി നാലു മണിക്കൂർ കുതിർത്തത് വെള്ളമില്ലാതെ ഇട്ട് അൽപം വെള്ളം ചേർത്ത് അരച്ച ശേഷം ഒരു കപ്പ് അവൽ പെട്ടെന്ന് കഴുകി വാരി ഇട്ട് വീണ്ടും അരച്ച് ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്. ആ മാവിലേക്ക് ഒരുകപ്പ് പുളിച്ച ദോശമാവ് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം.

ശേഷം ചീനച്ചട്ടി അടുപ്പത് വച്ച് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ്, ഒരുടീസ്പൂൺ കടുക്, 4-5 പച്ചമുളക്, ഒരു ചെറിയ ഇഞ്ചി, അരക്കപ്പ് സവാള, രണ്ടുമൂന്ന് തണ്ട് കറിവേപ്പില എന്നിവയെല്ലാം അരിഞ്ഞത് ഇട്ട് വഴറ്റി എടുത്തു നേരെ എടുത്തു മാവിലേക്ക് ഇട്ട് മിക്സ് ചെയ്യാം, ശേഷം ഈ മാവ് 3-4 മണിക്കൂർ പൊങ്ങാൻ വേണ്ടി വച്ച് ഉണ്ണിയപ്പ ചട്ടി അടുപ്പത്തുവച്ച്.

എല്ലാ കളങ്ങളിലും അൽപം നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് ഇളക്കി ഒഴിച്ച് കൊടുക്കാവുന്നതാണ്. എന്നിട്ട് മൂടിവെച്ച് രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞു തുറന്നു അടിഭാഗം ആയി കഴിയുമ്പോൾ തിരിച്ചിട്ട് മൂടി വെക്കാതെ ആ ഭാഗം കൂടി ആയി കഴിയുമ്പോൾ എടുക്കാവുന്നതാണ്. അപ്പോൾ നല്ല ഒരു ടേസ്റ്റിയായ വിഭവമാണ്. ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *