കന്നുകാലി വളർത്തൽ, പല തരം കൃഷിയ്ക്ക് പഞ്ചായത്ത് വക ധനസഹായങ്ങൾ, ഇപ്പോൾ അപേക്ഷിക്കാം

പഞ്ചായത്ത് വഴി നിരവധി ധനസഹായങ്ങൾ വിതരണം, വിശദമായി അറിയുക, എല്ലാം നിങ്ങൾക്കായി പങ്കു വയ്ക്കുന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഉപകാരപ്രദമാകുന്ന ആനുകൂല്യങ്ങൾ വന്നെത്തുകയാണ്, ഇതറിയാതെ പോയാൽ നഷ്ടം ആയിരിക്കും.

സാധാരണ നമ്മൾ പഞ്ചായത്ത് വഴിയുള്ള നമുക്കുള്ള അനുകൂല്യങ്ങൾ മറ്റും അറിയുന്നത് ഗ്രാമസഭ വഴി ആയിരിക്കും, പക്ഷേ ഇപ്പോൾ അങ്ങനെ കൂട്ടം കൂടി മീറ്റിങ് ഒന്നും അനുവദനീയമല്ലാത്തതിനാൽ ഇത്തരം വിവരങ്ങളൊന്നും പലരും അറിയുന്നില്ല. എന്നാൽ ഇപ്പോൾ നിരവധി ധനസഹായങ്ങൾക്ക് പഞ്ചായത്തിൽ അപേക്ഷ വെക്കുവാൻ ഉള്ള തീയതിയും ആരംഭിച്ചിട്ടുണ്ട്. നെൽകൃഷി, പച്ചക്കറി കൃഷി, കിഴങ്ങുവർഗ്ഗ കൃഷി, വാഴകൃഷി വനിതാ കർഷകർക്ക് പച്ചക്കറി തൈ വിതരണം, കുരുമുളക് കർഷകർക്ക് കുമ്മായ വിതരണം, കൊയ്ത്തുയന്ത്രം വാങ്ങി നൽകൽ, തേനീച്ച വളർത്തൽ ധനസഹായം, വനിത കർഷകർക്ക് പെൺ ജാതി തൈ വിതരണം, കാലിത്തീറ്റ, പോത്ത് കോഴി ആടു വാങ്ങൽ, കുടുംബശ്രീ അംഗങ്ങൾക്ക് വിവിധ സബ്സിഡികൾ, ക്ഷീരകർഷകർക്ക് പാൽ സബ്‌സിഡി, ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പദ്ധതി അങ്ങനെ ഒരുപാട് വ്യത്യസ്തങ്ങളായ കാര്യങ്ങൾ പറയുന്നു, ഇതിനെയൊക്കെയുള്ള അപേക്ഷാഫോം പഞ്ചായത്തിൽ നിന്ന് വാങ്ങി പൂരിപ്പിച്ച് നൽകാവുന്നതാണ്, എന്തെല്ലാം രേഖകളാണ് ഇതിന് ആവശ്യമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു, ഒപ്പം ആനുകൂല്യങ്ങൾ കുറിച്ച് വിശദമാക്കുന്നു. എല്ലാം അറിഞ്ഞു

മറ്റുള്ളവർക്കും പങ്കുവെക്കാം