അരിപ്പൊടി കൊണ്ടുള്ള സോഫ്റ്റ് സ്പെഷ്യൽ പാലപ്പവും തേങ്ങ അരച്ച മുട്ടക്കറിയും, കിടിലം റെസിപി

അരിപ്പൊടി കൊണ്ടുള്ള പാലപ്പവും തേങ്ങ അരച്ച മുട്ടക്കറിയും, ഇതിലും നല്ല കോമ്പിനേഷൻ വേറെയില്ല. പാലപ്പം തയ്യാറാക്കാനായി അരി അരച്ച് ബുദ്ധിമുട്ടുന്നവർക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ

വറുത്ത അരിപ്പൊടി കൊണ്ടുള്ള ഒരു സ്പെഷ്യൽ പാലപ്പവും അതിനോടൊപ്പം കഴിയാവുന്ന കിടിലൻ മുട്ട കറി റെസിപ്പി ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. അരിപൊടിയൊക്കെ വീട്ടിൽ സ്റ്റോക്കുണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കിയാൽ തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റും ഈവനിംഗ് സ്നാക്ക്മൊക്കെയായി ഇവ കഴിക്കാം. പാലപ്പത്തിന് വേണ്ടത് 2 കപ്പ് അരിപൊടി, മുക്കാൽ കപ്പ് നാളികേരം, അരക്കപ്പ് ചോറ്, ആവശ്യത്തിന് നാളികേരം വെള്ളം, അര ടീസ്പൂൺ ഈസ്റ്റ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഉപ്പ് എന്നിവയാണ്. മുട്ടക്കറി മൂന്നു മുട്ട, 2 സവാള, അരക്കപ്പ് നാളികേരം, 8 വെളുത്തുള്ളി, ഒരു പീസ് ഇഞ്ചി, 3 പച്ചമുളക്, മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ എന്നിവയാണ്. ഉണ്ടാക്കുന്ന രീതി കാണാം തീർച്ചയായും ഈ കോമ്പിനേഷൻ ഇഷ്ടപ്പെടും, ഇഷ്ടമായാൽ

മറ്റുള്ളവർക്കുകൂടി നിർദ്ദേശം.