പാല് അല്പം ഉണ്ടെങ്കിൽ ഒരു സൈഡിൽ മിൽക്കും ഒരു സൈഡിൽ ചോക്ലേറ്റും ആയിട്ടുള്ള അടിപൊളി ബർഫി

പാല് അല്പം ഉണ്ടെങ്കിൽ ഒരു സൈഡിൽ മിൽക്കും ഒരു സൈഡിൽ ചോക്ലേറ്റും ആയിട്ടുള്ള അടിപൊളി ബർഫി എളുപ്പം തയ്യാറാക്കാം.

ഇതിനായി ഒരു പാനിലേക്ക് ഒന്നേക്കാൽ കപ്പ് പാൽ ഒഴിച്ചു അത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് പാൽപൊടി ഇട്ട് കൈവിടാതെ തന്നെ ഇളക്കി കൊടുക്കണം, എന്നിട്ട് ഇവ കുറുകിവരുമ്പോൾ രണ്ട് ടീസ്പൂൺ കോൺഫ്ളവർ ചേർത്ത് വീണ്ടും കൈ വിടാതെ 4-5 മിനിറ്റ് വരെ ചെറുതീയിലും മീഡിയം തീയിലും ആയി മാറ്റി മാറ്റി തീ വച്ച് കൈവിടാതെ ഇളക്കി വീണ്ടും കുറുകിവരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ നെയ്യും കൂടി ഇട്ട് മിക്സ് ചെയ്യാം, ശേഷം വീണ്ടും ഇളക്കി ഇളക്കി മിക്സ് തിളക്കുമ്പോൾ പാനിൽ ഒട്ടി പിടിക്കാതെ ഇളക്കുന്നതിനൊപ്പം മുഴുവനായി വിട്ട് വരുമ്പോൾ തീ ഓഫ് ചെയ്യാം.

എന്നിട്ട് ഇത് ചൂട് നല്ലപോലെ കുറഞ്ഞതിനു ശേഷം അതിലേക്ക് കാൽകപ്പ് പഞ്ചസാര പൊടിച്ചത്, പിന്നെ വേണമെങ്കിൽ 2-5 ഏലക്കയുടെ കുരു ചേർക്കാം, എന്നിട്ട് മിക്സ് ചെയ്തു, പിന്നെ ഈ മിക്സ് പകുതിയായി മാറ്റി ഒരു മിക്സിലേക്ക് ഒന്ന് രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൗഡർ ഇട്ട് മിക്സ് ചെയ്തു ഒന്നു രുചിച്ചുനോക്കി മധുരം കുറവാണെങ്കിൽ പൊടിച്ച പഞ്ചസാര കൂടി ചേർത്ത് ഇളക്കാം. പിന്നീട് നെയ്യ് തടവിയ പാത്രത്തിലേക്ക് വെള്ള കളറിലുള്ള മിക്സ് ആദ്യം വച്ച് സെറ്റ് ചെയ്ത ശേഷം മുകളിലായി ചോക്ലേറ്റ് മിക്സ് വെച്ച് സെറ്റ് ചെയ്യാം എന്നിട്ട് അതിനുമുകളിൽ എന്തേലും നട്സ് നുറുക്കിയത് വച്ച് അമർത്തി മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് പിന്നീട്,

എടുത്താൽ സ്വീറ്റും സോഫ്റ്റുമായ രണ്ട് ലയർ ബർഫി തയ്യാറാക്കുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് വേണമെങ്കിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *