കൂട്ടുപായസം, ഇളം പായസം എന്നൊക്കെ പറയുന്ന തനിനാടൻ വിഭവമായ പാച്ചോർ തയ്യാറാക്കുന്ന രീതി അറിയാം

കൂട്ടുപായസം, ഇളം പായസം എന്നൊക്കെ പറയുന്ന തനിനാടൻ വിഭവമായ പാച്ചോർ തയ്യാറാക്കുന്ന രീതി അറിയാം. ഇത് ചോറ് കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ഒക്കെ അവർ അത് കഴിക്കുവാനായി ഉണ്ടാക്കി കൊടുക്കുന്ന രുചികരമായ വിഭവം ആണ്.

ഇതിനായി ഒരു കപ്പ് ഉണക്കലരി(ഉണക്കലരി തന്നെ വേണമെന്നില്ല, ഏതു അറിയും എടുക്കാം) കഴുകി വൃത്തിയാക്കിനാല് കപ്പ് വെള്ളം ഉരുളിയിൽ വച്ച് നല്ലപോലെ വെട്ടിത്തിളയ്ക്കുമ്പോൾ അതിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്. എന്നിട്ട് വീണ്ടും നല്ലപോലെ തിളയ്ക്കുമ്പോൾ തീ കുറച്ച് അടച്ച് വേവിക്കണം, വെള്ളം കുറവാണെങ്കിൽ ഒഴിച്ച് കൊടുക്കണം, ഒപ്പം ഇടക്കെ ഇളക്കി കൊടുക്കാം. എന്നിട്ട് പാകത്തിന് വേവ് ആകുമ്പോൾ തുറന്നു നോക്കുമ്പോൾ ഒരു അമ്പലത്തിൽ നിന്നെല്ലാം കിട്ടുന്ന പായസം പോലെ ഇരിക്കുന്നുണ്ടാകും, അതിലേക്ക് ഒരു കപ്പ് ശർക്കര(200ഗ്രാം) അല്ലെങ്കിൽ മധുരത്തിന് ആവശ്യമായ ശർക്കര ഉരുക്കി അരിച്ചൊഴിക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് തിളച്ചു വരുമ്പോൾ അതിലേക്ക് ഒന്നു മുതൽ ഒന്നര കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വീണ്ടും ഇളക്കി പിന്നെമൂന്നു-നാല് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കി വല്ലാതെ ഡ്രൈ ആകുന്നതിനു മുൻപ് തീ ഓഫ് ചെയ്യാവുന്നതാണ്. വേണമെങ്കിൽ ഇതിലേക്ക് ഏലയ്ക്കാപ്പൊടി, ചുക്കുപൊടി അല്ലെങ്കിൽ.

നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി ഒക്കെ ചേർക്കാം.