പച്ചക്കറികൾ ഇല്ലെങ്കിലും പച്ച പുളിശ്ശേരി തയ്യാറാക്കാം, ചോറിനു ഇത് മാത്രം മതി

പച്ചക്കറികൾ ഒന്നും ഇരിപ്പില്ലേ…. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. പച്ച പുളിശേരി. രണ്ടോ മൂന്നോ പ്രാവശ്യം ചോറുണ്ണാൻ വേറെ ഒന്നും വേണ്ട.ഒരു കൊണ്ടാട്ട മുളക് കൂടി കിട്ടിയാൽ കിടിലൻ. വളരെ എളുപ്പത്തിൽ  വളരെ കുറച്ചു സാധനങ്ങൾ വച്ചു ഉണ്ടാക്കാവുന്ന റെസിപ്പി ആണിത്.

ഈ വിഭവം തയ്യാറാക്കുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്. വളരെ ചുരുങ്ങിയ സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പച്ച പുളിശ്ശേരി നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായിട് ഒരു കപ്പ് നാളികേരം, അതിലേക്കു 3പച്ചമുളക്, ഒരു നുള്ളു ജീരകം എന്നിവ ഇട്ട് കുറച്ചു വെള്ളം ചേർത്ത് നല്ല മിനുസമായ് അരച്ചെടുക്കുക. അതിലേക്കു 1കപ്പ് തൈര് നന്നായി ഉടച്ചു ചേർത്ത് ഇളക്കുക.. അതിലേക്കു ആവശ്യത്തിന്ന് ഉപ്പും ഇട്ട് യോജിപ്പിക്കുക.. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു 1ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 1/2 ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്കു ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് വറവക്കുക. ഇതു പുളിശേരിയിലേക്കു ഇട്ടു കൊടുക്കാം. കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ കണ്ടു മനസിലാക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *