സുമ ടീച്ചറുടെ വക അടിപൊളി ഒരു പഴം പാനി സ്വീറ്റ്സ് പെട്ടെന്ന് ഉണ്ടാക്കാം.
കണ്ടാൽ പഴം നിറച്ചത് ആണെന്ന് തോന്നുമെങ്കിലും അതിൽ നിന്ന് കുറച്ചുകൂടി വ്യത്യസ്ഥമായി എന്നാൽ വളരെ സ്വാദിൽ മധുരം കഴിക്കാത്തവർ പോലും കഴിച്ചു പോകുന്ന രീതിയിൽ ഒരു പാനി സ്വീറ്റാണ് തയ്യാറാക്കുന്നത്. നേന്ത്രപ്പഴം നമുക്കറിയാത്ത ആളൊന്നുമല്ല അത് വെറുതെ കഴിക്കുവാനും പുഴുങ്ങി കഴിക്കാനും കറിയും വെയ്ക്കാനും പായസം ഉണ്ടാക്കാനും അങ്ങനെ ഒരുപാട് വെറൈറ്റികൾ പഴം വച്ച് ചെയ്യാം
എന്നാൽ അഞ്ചു മിനിറ്റ് പോലും എടുക്കാതെ പെട്ടെന്നൊരു മധുരം കഴിക്കണം എന്ന് തോന്നിയാൽ ഇതുപോലെ ഒരു പാനി സീറ്റ് തന്നെ തയ്യാറാക്കാം, 3 ചേരുവകൾ മാത്രം ആണ് ഇതിന് ആവശ്യമെന്ന് പ്രത്യേകമായ കാര്യമാണ്, പഴം വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഇതുപോലെ ഒരു സംഭവമായി ഉണ്ടാക്കി കൊടുത്തിട്ടുണ്ടെങ്കിൽ അത് കുഞ്ഞുകുട്ടികൾ ആയാലും വലിയവർ ആയാലും ഏറെ ഇഷ്ടപ്പെടും. ഇതിനായി ആവശ്യമുള്ളത് മീഡിയം പഴുപ്പ് ഉള്ള പഴം, അരക്കപ്പ് നാളികേരം ചിരവിയത്, മധുര പാനി എന്നിവ മാത്രം ആണ്, പഴം പുഴുങ്ങിയത് മുറിച്ചു ഇത് അറേഞ്ച് ചെയ്യേണ്ടതും കഴിക്കേണ്ട രീതിയും ഒക്കെ വളരെ കൗതുകകരമാണ്.