പാലപ്പം ഇതുവരെ ശരിയായില്ല? എങ്കിൽ യഥാർത്ഥ ഫോർമുല അറിഞ്ഞു തയ്യാറാക്കാം, കിടു റെസിപി

പാലപ്പവും എഗ്ഗ് സ്റ്റൂവും കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഉഗ്രൻ കോംബോ. ബ്രേക്ക്ഫാസ്റ്റ് ആയും നാലുമണി പലഹാരം ആയും കഴിക്കാവുന്ന എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് പാലപ്പം.

രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നും കൂടെ ഉഗ്രൻ കോംബോ ആയ എഗ്ഗ് സ്റ്റൂ എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. പാലപ്പം തയ്യാറാക്കാൻ വേണ്ട ചേരുവകൾ പച്ചരി മൂന്ന് കപ്പ്, ചോറ് 2 കപ്പ്, നാളികേരം ഒരു കപ്പ്, പഞ്ചസാര ഒന്നര ടേബിൾ സ്പൂൺ, ഈസ്റ്റ് മുക്കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്. എഗ്ഗ് സ്റ്റൂ തയ്യാറാക്കാൻ വേണ്ട ചേരുവകൾ മുട്ട ആറ്, സവാള 4, തക്കാളി 2, ഇഞ്ചി ഒരു പീസ്, വെളുതുള്ളി 6, പച്ചമുളക്, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ, കുരുമുളക് പൊടി ഒരു ടേബിൾ സ്പൂൺ, ഗരം മസാല അര ടീസ്പൂൺ, ഒന്നാംപാൽ ഒന്നേകാൽ കപ്പ്, രണ്ടാംപാൽ 2 കപ്പ്, കറിവേപ്പില, ഓയിൽ, ഉപ്പ് ആവശ്യത്തിന് എന്നിവ ആണ്. നോൺവെജ് വിഭവങ്ങളിൽ ഏറെ സ്വാദിഷ്ടമായ കിടിലൻ കൊമ്പോയുമായ് പാലപ്പം ഉണ്ടാക്കുന്ന വിധം കണ്ടറിയാം.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.