രാവിലെ കുറച്ച് വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് വേണമെങ്കിൽ തീർച്ചയായും ഈ സ്വാദിഷ്ടമായ പാൽ പൊറോട്ട

രാവിലെ കുറച്ച് വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് വേണമെങ്കിൽ തീർച്ചയായും ഈ സ്വാദിഷ്ടമായ പാൽ പൊറോട്ട ഉണ്ടാക്കാം. ഇത് ചായയോടൊപ്പം വെറുതെ കഴിക്കാനും അല്ലെങ്കിൽ കറി കൂട്ടി കഴിക്കുവാനും ഏറെ നല്ലതായിരിക്കും.

ഇതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദമാവ് ഇട്ടുകൊടുക്കാം, പകരം ഗോതമ്പുപൊടി വേണമെങ്കിൽ എടുക്കാം പക്ഷേ മൈദമാവ് വച്ച് വല്ലപ്പോഴും ഇങ്ങനെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് കൊണ്ട് വലിയ കുഴപ്പമൊന്നുമില്ല എന്ന് കരുതുന്നു, എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ്/ഓയിൽ, ഒരു മുട്ട, ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു നല്ലപോലെ മിക്സ് ചെയ്തു അതിലേക്ക് ഒരു കപ്പ് തിളപ്പിച്ച് നല്ലപോലെ ചൂടാറിയ പാൽ കുറച്ചായി ഒഴിച്ച് ചപ്പാത്തി മാവ് കുഴക്കുന്നതുപോലെ കുഴച്ചു 1 ടീസ്പൂൺ നെയ്യ് കൂടി ചേർത്തു സോഫ്റ്റ് ആക്കി ഉരുള ആക്കി വെച്ചതിനു ശേഷം അതിനു മുകളിൽ നെയ്യ്/ഓയിൽ തടവി 20 മിനിറ്റ് ബൗൾ അടച്ചു വെക്കാം.

അതിനുശേഷം മാവ് രണ്ടായി മുറിച്ച് ഓരോ ഉരുളയും നൈസായി വലുതായി പരത്തി അതിന്മേൽ നെയ്യ് തടവി ഒരു സൈഡിൽ നിന്ന് ചുരുട്ടി കൊണ്ട് വരണം എന്നിട്ട് ചുരുട്ടിയത് ഒന്നര ഇഞ്ച് നീളത്തിൽ മുറിച്ചു, ഓരോ മുറിച്ചതും വീണ്ടും വട്ടത്തിൽ അല്ലെങ്കിൽ ചതുരത്തിൽ പരത്താം.

ശേഷം ദോശ തവ ചൂടാകുമ്പോൾ ഇത് വച്ചുകൊടുത്ത് മുകളിലായി ബബിൾസ് വരുമ്പോൾ ഒരു സൈഡിൽ നെയ്യ് പുരട്ടി മറിച്ചിട്ട് മറ്റേ സൈഡിലും പുരട്ടി തിരിച്ചും മറിച്ചുമിട്ട് രണ്ടു സൈഡും കുക്കായി വരുന്ന അവിടെയും ഇവിടെയും ആയി ഗോൾഡൻ ബ്രൗൺ ആകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. അപ്പോൾ നല്ല പാൽ പൊറോട്ട തയ്യാറാക്കുന്നതാണ്, ഇതിന്റെ പുറമെ നല്ല പോലെ മൊരിഞ്ഞതും ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ട് ആയിരിക്കും ഇരിക്കുക.

പാൽപൊറോട്ട തയ്യാറാക്കുന്ന രീതി കാണാം.

Leave a Reply

Your email address will not be published. Required fields are marked *