ഗൃഹാതുരത്വമുണർത്തുന്ന പണ്ടുകാലത്ത് നമുക്ക് ലഭിക്കുന്ന പാൽ കേക്ക് അഥവാ പൊതി കേക്ക് റെഡി

ഗൃഹാതുരത്വമുണർത്തുന്ന പണ്ടുകാലത്ത് നമുക്ക് ലഭിക്കുന്ന പാൽ കേക്ക് അഥവാ പൊതി കേക്ക് തയ്യാറാക്കാം.

ഈ കേക്ക് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ്(250ml) മൈദ പൊടി ഇട്ടുകൊടുക്കാം, പിന്നെ അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കണം (യാതൊരു കാരണവശാലും ബേക്കിംഗ് സോഡ ഉപയോഗിക്കരുത്), പിന്നെ രണ്ടു നുള്ള് ഉപ്പ് ഇട്ടു നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം.

ശേഷം വേറെ ഒരു ബൗളിലേക്ക് മുക്കാൽകപ്പ് പഞ്ചസാര ഇട്ട് കൊടുത്തു, ഒപ്പം രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ബീറ്റ് ചെയ്ത് എടുക്കണം, എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സൻസ് കൂടി ഒഴിച്ച് മിക്സ് ചെയ്യേണ്ടതുണ്ട്, ഈ മിക്സ്ചർ എത്ര നന്നായി മിക്സ് ചെയ്യാൻ സാധിക്കുന്നു അത്രയും സോഫ്റ്റ് ആയി കേക്ക് ലഭിക്കുന്നതാണ്, അതുകൊണ്ട് നിർത്താതെ കുറച്ച് അധികനേരം തന്നെ അടിക്കാവുന്നതാണ് എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബട്ടർ/നെയ്യ് ഉരുക്കിയതും ചേർത്ത് കൊടുക്കാം, എന്നിട്ട് വീണ്ടും മിക്സ് ചെയ്തു നല്ല ക്രീം പരുവമാകുമ്പോൾ അതിനു മുകളിലായി അരിപ്പ വച്ച് ഒരു കപ്പ് മൈദ അരിച്ചിടുക, ശേഷം ഒരേ സൈഡിലേക്ക് തന്നെ മിക്സ് ചെയ്ത് ബാറ്റർ തയ്യാറാക്കണം, അപ്പോൾ കുറച്ചു കട്ടിയായി വരുമ്പോൾ അതിലേയ്ക്ക് ആര കപ്പ് പാൽ കുറച്ചു കുറച്ച് ഒഴിച്ചു കൊടുത്തു മിക്സ് ചെയ്യാവുന്നതാണ്, കേക്ക് ബാറ്റർ ആണ് നമുക്ക് വേണ്ടത് അതിന് ചിലപ്പോൾ അരക്കപ്പ് പാൽ വേണ്ടിവരില്ല.

എന്നിട്ട് കേക്ക് ടിൻ അല്ലെങ്കിൽ ഒരു ഉയരം ഉള്ള പാത്രം എടുത്ത് അതിനുള്ളിൽ നിറയെ ബട്ടർ തേച്ചു കൊടുത്തു, കുറച്ച് മൈദപ്പൊടി അതിനുമുകളിലായി വിതറി എല്ലാ ഭാഗത്തേക്കും ഒന്ന് തട്ടി കൊടുക്കാം, അല്ലെങ്കിൽ ബട്ടർ പേപ്പർ വച്ചാലും മതിയാകും, ശേഷം ബാറ്റർ ഒഴിച്ചു കൊടുത്തു തട്ടി ബബിൾസ് എല്ലാം കളഞ്ഞു എടുക്കണം. എന്നിട്ട് കേക്ക് ബേക്ക് ചെയ്തെടുക്കാൻ ആയി അടുപ്പത്ത് ഒരു കുക്കർ വച്ചു ചൂടാക്കണം, എന്നിട്ടു നല്ലപോലെ ചൂടായി കഴിയുമ്പോൾ അതിലേക്ക് അത്യാവശ്യം നല്ല ഹൈറ്റ് ഉള്ള ഒരു തട്ട് ഇറക്കി വച്ച് അതിനു മുകളിലായി കേക്ക് ടിൻ മൂടിവെക്കുക, മീഡിയം ഫ്‌ളെയിമിൽ തന്നെ തീ വച്ചിരുന്നാൽ മതിയാകും, കുക്കർ വിസിൽ ഊരി വക്കാൻ ശ്രദ്ധിക്കണം.

അതിനുശേഷം ഒരു 40 മിനിറ്റ് കഴിയുമ്പോൾ തുറന്നു വെന്തു എന്ന് ഉറപ്പുവരുത്തി തീ ഓഫ് ചെയ്യാവുന്നതാണ്, (ഈ രീതിയിൽ നിങ്ങൾക്ക് നോൺസ്റ്റിക് പാനിലും ബേക്ക് ചെയ്യാവുന്നതാണ്), ശേഷം ടിൻ പുറത്തേക്കെടുത്തു നല്ലപോലെ ചൂടാറി കഴിഞ്ഞ് വേറൊരു പാത്രത്തിലേക്ക് മാറ്റാം, എന്നിട്ട് ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചു വേണമെങ്കിൽ പഴയകാലത്തിൻറെ ഓർമക്കായി അതുപോലെയുള്ള പേപ്പർ വാങ്ങിച്ചു കേക്ക് നടുവിൽ വച്ച് മിഠായി പോലെ പൊതിഞ്ഞു കൊടുക്കാം. അപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന പാൽ കേക്ക് റെഡി ആയിരിക്കും..

You may also like...

Leave a Reply

Your email address will not be published. Required fields are marked *