ഒരു കപ്പ് പാലും, അരിപ്പൊടിയും ഉണ്ടെങ്കിൽ ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ പലഹാരം എളുപ്പം റെഡി

ഒരു കപ്പ് പാലും, ഒരു കപ്പ് അരിപ്പൊടിയും ഉണ്ടെങ്കിൽ ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ പലഹാരം തയ്യാറാക്കാവുന്നതേയുള്ളൂ.

ഇതിനായി പാൻ അടുപ്പത്തു വച്ച് അതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് കൊടുക്കണം, അത് ചൂടായി വരുമ്പോൾ അതിലേയ്ക്ക് അരക്കപ്പ് പഞ്ചസാര ഇട്ട് അലിഞ്ഞു പാൽ തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി വറുത്തത് അല്ലെങ്കിൽ വറുക്കാത്തത് ചേർത്ത് കൊടുക്കാം, എന്നിട്ട് നല്ലപോലെ ചെറുതീയിൽ തന്നെ ഇട്ടു മിക്സ് ചെയ്തെടുക്കണം.

എന്നിട്ട് അതൊന്നു കട്ടിയായി മാവ് പരുവം ആകുമ്പോൾ അതിലേയ്ക്ക് ഒരു നുള്ള് ഉപ്പും, ഒരു ടീസ്പൂൺ ഏലക്കാപ്പൊടി, ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്. എന്നിട്ട് കൈ കൊണ്ട് തൊടാൻ പറ്റുന്ന ചൂടാകുമ്പോൾ കയ്യിൽ കുറച്ച് നെയ്യ് തടവി അത് നല്ല പോലെ സോഫ്റ്റ് ആകുന്നതുവരെ കുഴച്ചു എടുക്കണം.

എന്നിട്ട് അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ എടുത്തു സിലിണ്ടറിൻറെ പോലെയുള്ള ഷേപ്പ് ആക്കി എടുക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ ചെയ്തെടുക്കാവുന്നതാണ്. എന്നിട്ട് ആവിയിൽ വേവിക്കാൻ ആയി സ്റ്റീമറിൽ വെള്ളം ഒഴിച്ച് അത് തിളച്ചുവരുമ്പോൾ അതിനുമുകളിലായി തട്ട് ഇറക്കിവെച്ച് തട്ടിൽ ഓയിൽ തേച്ചു കൊടുക്കണം എന്നിട്ട് ഈ പലഹാരം വച്ച് അടച്ചു 10 മിനിറ്റ് വേവിച്ചെടുക്കാം. മീഡിയം ഫ്ലെയിമിനും ലോ ഫ്ലെയിമിനും ഇടയിലായി തീ വച്ചാൽ മതിയാവും.

10 മിനിറ്റിനുശേഷം തുറന്നുനോക്കി വെന്തു എങ്കിൽ എടുക്കാവുന്നതാണ്, അല്ലെങ്കിൽ കുറച്ചുനേരം കൂടി വയ്ക്കാം, അതിനുശേഷം തണുക്കാൻ വേണ്ടി മാറ്റി വെക്കാം, അപ്പോൾ തന്നെ ഇത് കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും, വേണമെങ്കിൽ നിങ്ങളുടെ കയ്യിൽ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ ഉണ്ടെങ്കിൽ അതിൽ ഒന്ന് മുക്കിയെടുത്താൽ തേങ്ങയുടെ ഒരു ടേസ്റ്റും പലഹാരത്തിനു വരുന്നതാണ്. അപ്പോൾ ഇത് നാലുമണി നേരത്തൊക്കെ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ്.

One thought on “ഒരു കപ്പ് പാലും, അരിപ്പൊടിയും ഉണ്ടെങ്കിൽ ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ പലഹാരം എളുപ്പം റെഡി

Leave a Reply

Your email address will not be published. Required fields are marked *