ഓവൻ ഇല്ലാതെ ഇഡ്ഡലി തട്ടിൽ മുതിർന്നവർകടക്കം ഇഷ്ടപെടുന്ന അടിപൊളി ചോക്ലേറ്റ് ബിസ്ക്കറ്റ്, കിടു

ഓവൻ ഇല്ലാതെ ഇഡ്ഡലി തട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇഷ്ടപെടുന്ന അടിപൊളി ചോക്ലേറ്റ് ബിസ്ക്കറ്റ് തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ഒപ്പം കാൽ കപ്പ് വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ, അര കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തു സ്മൂത്ത് ആക്കണം, എന്നിട്ട് അതിന്മേൽ ഒരു അരിപ്പ വച്ച് അതിലേക്ക് ഒരു കപ്പ് മൈദ, കാൽകപ്പ് കൊക്കോപൗഡർ, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ അരിച്ചു ചേർത്ത് ഒപ്പം അണ്ടിപ്പരിപ്പ്/ ബദാം/കപ്പലണ്ടി അങ്ങനെ ഇഷ്ടമുള്ള നട്സ് ചെറുതായി നുറുക്കി ഇട്ടുമിക്സ് ചെയ്ത് എടുക്കാം, അപ്പോൾ അത്യാവശ്യം കട്ടിയുള്ള ബാറ്റർ ലഭിക്കും, അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്തു അതിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കൈ വച്ച് അമർത്തി മുകളിലായി കുറച്ചു നട്സ് വിതറി കൊടുക്കാം, അല്ലെങ്കിൽ ഫോർക്ക് വച്ച് അമർത്തി ഡിസൈൻ കൊടുക്കാവുന്നതാണ്.

ശേഷം ഇഡലി ചെമ്പിൽ തട്ടിന്മേൽ ഒരു കപ്പ് ഉപ്പ് എല്ലാഭാഗത്തും വിതറി ചെറുതീയിൽ 10 മിനിറ്റ് അടച്ചു ചൂടാക്കിയതിനുശേഷം ഓയിൽ തടവിയ തട്ടിൽ ഓരോ ബിസ്‌ക്കറ് വച്ച് തട്ട് ഇറക്കി വെക്കാം, ശേഷം ചെമ്പ് അടച്ചു ചെറുതീയിൽ 25-30 മിനിറ്റ് വരെ കുക്ക് ചെയ്ത് എടുത്തു നല്ലപോലെ തണുത്തു കഴിഞ്ഞു മാത്രം കഴിക്കാം. അപ്പോൾ നല്ല അടിപൊളി ചോക്ലേറ്റ് ബിസ്‌ക്കറ് തയ്യാറാക്കുന്നതാണ്, ഇതിനായി പുറത്തുനിന്ന് വാങ്ങി വയ്ക്കേണ്ട ആവശ്യമില്ല.

വീഡിയോയിൽ ഈ ബിസ്‌ക്കറ് ഓവനിലും ഇഢലിചെമ്പിലും ഉണ്ടാക്കുന്നത് കാണിക്കുന്നുണ്ട്, അതെല്ലാം കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്:
Fathimas Curry World.

You may also like...

Leave a Reply

Your email address will not be published. Required fields are marked *