ഒരു കപ്പ് അരിപൊടി കൊണ്ട് ഒരു പുത്തൻ നാലുമണി സ്നാക്ക്, നാളെ തന്നെ എളുപ്പം ഉണ്ടാക്കാം

ഒരു കപ്പ് അരിപൊടി കൊണ്ട് ഒരു പുത്തൻ നാലുമണി സ്നാക്ക്.

എന്നും അരിപൊടി കൊണ്ടുള്ള സ്ഥിരം പലഹാരങ്ങൾ വിട്ടു അല്പം വെറൈറ്റി ആയിട്ടുള്ള ഒരു വട പോലത്തെ ഒരു സ്നാക്ക് തയ്യാറാക്കി എടുക്കാം, ഇത് ചമ്മന്തിയുടെ ഒപ്പവും അല്ലെങ്കിൽ സോസ് മുക്കി ഒക്കെ കഴിക്കാൻ നല്ല രുചിയാണ്. ഇവ പുറത്തു മൊരിഞ്ഞതും നല്ല സോഫ്റ്റ് ആയിട്ടാണ് ഇരിക്കുക.

അരിപ്പൊടിയും വളരെ കുറച്ച് ചേരുവകൾ മാത്രം ഉണ്ടെങ്കിൽ തന്നെ ഈ ഒരു സ്നാക്ക് നമുക്ക് തയ്യാറാക്കാവുന്നതാണ്, ഒട്ടുംതന്നെ ബുദ്ധിമുട്ടില്ലാതെ വൈകീട്ട് ചായക്ക് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ ഈയൊരു സ്നാക്ക് തന്നെ മതിയാകും. ഇതിനായി ആവശ്യമുള്ളത് ഒരു കപ്പ് അരിപൊടി, ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി, ഒരു ടേബിൾസ്പൂൺ റവ, ആവശ്യത്തിനുള്ള ഉപ്പ്, അരക്കപ്പ് തൈര്, ആവശ്യത്തിന് വെള്ളം, ഒരു സവാള, പച്ചമുളക്, മല്ലിയില, കറിവേപ്പില, ഇഞ്ചി, പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാം, ഒപ്പം ഫ്രൈ ചെയ്യാനുള്ള എണ്ണ എന്നിവ മതിയാകും. മാവ് കുറച്ചുനേരം 30 മിനിറ്റ് വെക്കേണ്ട സമയം എടുക്കുകയുള്ളൂ,

അതിനുശേഷം നമുക്ക് എളുപ്പം ഫ്രൈ ചെയ്യാൻ സാധിക്കുന്നതാണ്.