ഓറിയോ ബിസ്കറ്റും ചായ വയ്ക്കുന്ന ഒരു പാത്രവും ഉണ്ടെങ്കിൽ പഞ്ഞി പോലെയുള്ള കേക്ക് തയ്യാർ

ഓറിയോ ബിസ്കറ്റും ചായ വയ്ക്കുന്ന ഒരു പാത്രവും ഉണ്ടെങ്കിൽ പഞ്ഞി പോലെയുള്ള കേക്ക് തയ്യാറാക്കാൻ വേറൊന്നും വേണ്ട.

ഇതിനായി ഒരു ബൗളിലേക്ക് രണ്ട് വലിയ പാക്കറ്റ് ഓറിയോ ബിസ്കറ്റ് അഞ്ചാറു ബിസ്ക്കറ്റ് ഒഴിച്ച് ബാക്കി എല്ലാം ഇട്ട് കൊടുക്കാം, അതിനു ശേഷം ഇവ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചു അത് ഒരു ബൗളിലേക്ക് മാറ്റാം, ശേഷം അതിലേക്ക് ഒരു കപ്പ് പാലിൽ കുറച്ചു കുറച്ചായി ഒഴിച്ച് മിക്സ് ചെയ്യണം, എന്നിട്ട് കേക്കിന്റേ ബാറ്റർ പോലെ ആകുന്നത് വരെ മിക്സ് ചെയ്യാവുന്നതാണ്, ചിലപ്പോൾ ഒരു കപ്പ് പാൽ വേണ്ടി വരില്ല. പിന്നെ അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം.

ശേഷം ചായ ഉണ്ടാക്കുന്ന ഒരു പാത്രത്തിൽ എണ്ണയോ നെയ്യോ എല്ലാ ഭാഗത്തും തടവി കൊടുക്കാം, ശേഷം ബട്ടർ പേപ്പർ ഉണ്ടെങ്കിൽ അത് വച്ച് കൊടുക്കാം, അത് ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. എന്നിട്ട് ഈ ബാറ്റർ ഒഴിച്ച് ബബ്ബ്ൾസ് പോകാൻ വേണ്ടി പാത്രം ഒന്ന് തട്ടി കൊടുക്കാം. ശേഷം ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് ഒരു മീഡിയം തീയിൽ 5 മിനിറ്റ് ചൂടാക്കി മീഡിയം ഫ്ലേയിമിന് താഴെ തീവച്ച് ഈ ചായ പാത്രം ദോശ കല്ലിന് മുകളിലായി വച്ച് ചായ പാത്രം മൂടാവുന്നതാണ്, 20 മിനിറ്റ് നേരം കേക്ക് ബേക്ക് ആവാൻ എടുക്കുന്നതാണ്.

ഈ സമയം കേക്കിനു മുകളിൽ ആയി ഒഴിക്കാൻ ഒരു ചോക്ലേറ്റ് സിറപ്പ് തയ്യാറാക്കാം, അതിനായി ഒരു പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ കൊക്കോ പൗഡറും, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത ശേഷം തിളപ്പിച്ച് ചൂടാറി ഒരു കപ്പ് പാൽ ഒഴിച്ച് മിക്സ് ചെയ്യാവുന്നതാണ്, ശേഷം ഈ പാൻ അടുപ്പത്ത് വച്ച് ചെറുതീയിൽ കൈവിടാതെ തന്നെ മിക്സ് ചെയ്തുകൊണ്ടിരിക്കാം, ഇവ കുറുകി വരുന്നതുവരെ മിക്സ് ചെയ്തു കൊടുക്കണം, ഒരു കുറുക്ക്‌ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്ത് വെക്കാം.

എന്നിട്ട് 20 മിനിറ്റിനുശേഷം കേക്കിന്റെ മൂടി തുറന്ന് അത് വെന്തു എന്ന് ഉറപ്പുവരുത്തി ഫ്ലെയിം ഓഫ് ചെയ്തു ചൂടാറാൻ വയ്ക്കാവുന്നതാണ്, എന്നിട്ട് ചൂടാറി കഴിയുമ്പോൾ ആ കേക്ക് ഒരു പ്ലേറ്റിലേക്ക് മാറ്റി അതിനുമുകളിലായി ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് കൊടുക്കാം പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ കേക്ക് ഭംഗി ആക്കാവുന്നതാണ്, ഇത്രയും ചെയ്താൽ തന്നെ അടിപൊളി ഒരു ഓറിയോ കേക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *