മതിയാവോളം ചോറ് കഴിക്കാൻ ഉള്ളിയും പുളിയും ചേർത്തിട്ടുള്ള ഒരു കിടുക്കാച്ചി ഉള്ളി കറി ഇതാ

മതിയാവോളം ചോറ് കഴിക്കാൻ ഉള്ളിയും പുളിയും ചേർത്തിട്ടുള്ള ഒരു കിടുക്കാച്ചി ഉള്ളി കറി തയ്യാറാക്കാം.ഈ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് നെല്ലിക്ക വലുപ്പത്തിൽ പുളി എടുത്ത് അതിലേക്ക് ഇവ മുങ്ങിക്കിടക്കുന്ന അത്രയും വെള്ളമൊഴിച്ച് കുതിരാൻ വേണ്ടി വെക്കാം.

പിന്നെ കറി ഉണ്ടാക്കുവാൻ ആയി ഒരു ചട്ടി അടുപ്പത്തു വയ്ക്കാം, ചട്ടിയിൽ തന്നെ ചെയ്യുന്നതായിരിക്കും ഏറ്റവും ടേസ്റ്റ്, എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് അര ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, ഒരു തണ്ട് കറിവേപ്പില, ഒരു പച്ചമുളക് അരിഞ്ഞത്, രണ്ടു നുള്ള് കായം പൊടി ചേർത്ത് പെട്ടെന്ന് തന്നെ അത് കരിയുന്നതിനു മുൻപേ ഒരു കപ്പ് വളരെ ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ വഴറ്റണം, ഇതിനു മുകളിലായി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വഴറ്റുക, നല്ല ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് രണ്ടു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കണം, അതല്ലെങ്കിൽ സാധാ മുളകുപൊടി കുറച്ചു ചേർക്കാവുന്നതാണ്, പിന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറുതീയിൽ തന്നെ വഴറ്റണം, എന്നിട്ട് അതിലേക്ക് കുതിരാൻ വച്ച പുളി ഒന്ന് ഞെരടി പിഴിഞ്ഞ ശേഷം അതിൻറെ വെള്ളം കുറച്ച് കുറച്ച് ഒഴിച്ച് മിക്സ് ചെയ്യാവുന്നതാണ്, മുഴുവനായും വെള്ളമൊഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല ഒരിത്തിരി പുളി മുന്നിട്ടു നിൽക്കുന്ന രീതിയിൽ വെള്ളം അതിനനുസരിച്ച് ചേർക്കാം, എന്നിട്ട് ഒന്ന് വേവിച്ചെടുക്കണം.

എന്നിട്ട് എണ്ണ നല്ലപോലെ തെളിഞ്ഞു വരുന്ന സമയം ഇതിലേക്ക് ഒന്നര ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കണം, ശേഷം നല്ലപോലെ ഈ വെള്ളം വറ്റിച്ചെടുക്കണം, ഈ സമയം ഉപ്പ് കുറവുണ്ടെങ്കിൽ അതനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്, എന്നിട്ട് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര ഇട്ടു കൊടുക്കാം, അല്ലെങ്കിൽ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്, എന്നിട്ട് മീഡിയം ഫ്‌ളെയിമിൽ തന്നെ വറ്റിച്ചെടുക്കണം.

ശേഷം നല്ലപോലെ കുറുകി നല്ലൊരു ഗ്രേവി പരുവം ആകുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്, അപ്പോൾ കുറുകി ഇരിക്കുന്ന ടേസ്റ്റ് ഉള്ള ഈ ഉള്ളിക്കറി കൊണ്ട് വയറു നിറയെ ചോറുണ്ണാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *