എണ്ണ ഉപയോഗിക്കാതെ ഫ്രൈ ചെയ്യാതെ സ്വാദിഷ്ടമായ മൂന്ന് വിസിലിൽ ഒരു കുക്കർ ചിക്കൻ, സ്പെഷ്യൽ

എണ്ണ ഉപയോഗിക്കാതെ ഫ്രൈ ചെയ്യാതെ സ്വാദിഷ്ടമായ മൂന്ന് വിസിലിൽ ഒരു കുക്കർ ചിക്കൻ, ലക്ഷ്മി നായർ സ്പെഷ്യൽ.

ഇതിനായി ഒരു ചിക്കൻ ഫുൾ എടുക്കാം അല്ലെങ്കിൽ ചിക്കൻ കഷണങ്ങളാക്കി എടുത്താലും മതിയാകും, ശേഷം ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി വക്കണം, എന്നിട്ട് അതിന്മേൽ അവിടെയിവിടെയായി മസാല പിടിക്കാനായി വരഞ്ഞു കൊടുക്കണം.

എന്നിട്ട് ഒരു പ്ളേറ്റിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടേബിൾസ്പൂൺ തരിയോട് കൂടി പൊടിച്ചു വെച്ച കുരുമുളകുപൊടി, ഒന്നര ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സ് ചെയ്തു ഈ ചിക്കനിൽ നല്ലപോലെ പുരട്ടി കൊടുക്കാം, എവിടെ മുഴുവനോടെ ഉള്ള ചിക്കൻ ആയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്, പീസ് ആണെങ്കിൽ ഇതെല്ലം അതിലേക്കിട്ടു മിക്സ് ചെയ്‌താൽ മതിയാകും.

നല്ലപോലെ പിടിപ്പിച്ചതിനു ശേഷം ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ അടച്ചു വയ്ക്കാം, തലേദിവസം തന്നെ ഇതുപോലെ ചെയ്തു ഫ്രിഡ്ജിൽ അടച്ചു വയ്ക്കുകയാണെങ്കിൽ അടിപൊളി ആയിരിക്കും, അതിനു സമയം ഇല്ലാത്തവർ ഒരു മണിക്കൂർ അടച്ചു വച്ചാൽ മതിയാകും, അതിനുശേഷം ഒരു ബൗളിലേക്ക് നാല് വലിയ സവാള അരിഞ്ഞത്, പിന്നെ 15 അല്ലി വെളുത്തുള്ളി, അരക്കപ്പ് മല്ലിയില അരിഞ്ഞത്, രണ്ട് തക്കാളി മുറിച്ചത്, 4 പച്ചമുളക് കീറിയത് അത് എരുവിന് അനുസരിച്ച് ചേർത്താൽ മതിയാകും, എന്നിട്ട് ഇതെല്ലാം കൈ വച്ച് നല്ലപോലെ ഞെരടി മിക്സ് ചെയ്തു കൊടുക്കണം.

ശേഷം കുക്കറിലേക്ക് ഈ മിക്സ് ഇട്ടുകൊടുക്കാം, അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ടു മിക്സ് ചെയ്തതിനുശേഷം അതിനുള്ളിലേക്ക് ചിക്കൻ വച്ച് കൊടുക്കാം എന്നിട്ട് വീണ്ടും ചിക്കനുമായി മിക്സ് ആക്കി അതിലേയ്ക്ക് അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് അടച്ച് വേവിക്കാം, അരക്കപ്പ് വെള്ളം മാത്രം ഒഴിച്ചാൽ മതി, ബാക്കി ചിക്കെനിൽ നിന്ന് ഇറങ്ങി വന്നുകൊള്ളും.

കുക്കർ അടുപ്പത്ത് വെച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കാം, മൂന്നു വിസിൽ കഴിയുമ്പോൾ പ്രെഷർ എല്ലാം കളഞ്ഞതിനു ശേഷം മാത്രം തുറന്നു നോക്കുക, അപ്പോൾ അടിപൊളിയായി ചിക്കൻ വെന്ത് കിട്ടിയിട്ടുണ്ടാകും, പിന്നെ അത്യാവശ്യം ഗ്രേവിയും കാണാം, അപ്പോൾ അതൊന്ന് കുറുക്കി എടുക്കണം, അതിനായി ഒരു ചെറിയ ബൗളിൽ രണ്ട് ടീസ്പൂൺ കോൺഫ്ലവർ 1 ടേബിൾസ്പൂൺ വെള്ളത്തിൽ മിക്സ് ചെയ്ത് വെക്കാം.

എന്നിട്ട് നല്ല പരന്ന ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് കുക്കറിൽ നിന്ന് എല്ലാം അതിലേക്ക് തട്ടാം, എന്നിട്ട് തീ ഓൺ ചെയ്തു ഈ സമയം ഉപ്പു, കുരുമുളക് നോക്കി ആവശ്യമുണ്ടെങ്കിൽ ചേർത്ത് ഇളക്കാം, ശേഷം കലക്കി വച്ചിരിക്കുന്ന കോൺഫ്ലോഴ് മിക്സ് ഒഴിച്ച് ഈ ഗ്രേവി ഒന്ന് നല്ലപോലെ ഇളക്കി കട്ടിയായി തിളച്ചു വരുന്നത് കാണാം, പിന്നെ ഫുൾ ചിക്കൻ ആണെങ്കിൽ ഗ്രേവി അതിനു മുകളിലേക്ക് കോരി ഒഴിക്കാൻ മറക്കരുത്, എന്നിട്ട് അത്യാവശ്യം കുറുകി നിങ്ങൾക്ക് വേണ്ട പാകം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

അപ്പോൾ അടിപൊളി സ്വാദിഷ്ഠമായ ഗ്രേവിയോടുകൂടിയത് എണ്ണ ചേർക്കാതെ ചിക്കൻ തയ്യാറായിരിക്കും, ഒട്ടുംതന്നെ പണികൾ ഇല്ലാതെ മൂന്നു വിസിൽ കൊണ്ട് തീർക്കുന്ന ഒരു ചിക്കൻ കറി ആയതിനാൽ നിങ്ങൾക്ക് എളുപ്പം ഉണ്ടാക്കാം.