ഇനി നമുക്ക് നുറുക്കുഗോതമ്പ് കൊണ്ടും നല്ല സ്വാദുള്ള വാനില ഐസ്ക്രീം തയ്യാറാക്കാം, കിടിലം

ഇനി നമുക്ക് നുറുക്കുഗോതമ്പ് കൊണ്ടും നല്ല സ്വാദുള്ള വാനില ഐസ്ക്രീം തയ്യാറാക്കാം.

നമ്മൾ അരിപൊടി കൊണ്ടും ഗോതമ്പുപൊടി കൊണ്ടുമെല്ലാം ഐസ്ക്രീം തയ്യാറാക്കിയിട്ടുണ്ട്, അതിലും രുചിയിൽ രീതിയിൽ നുറുക്കുഗോതമ്പ് കൊണ്ടു തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് നല്ല പോലെ കഴുകി വൃത്തിയാക്കിയ അരക്കപ്പ് നുറുക്കുഗോതമ്പ് ഇട്ട് അതിലേക്ക്‌ മുങ്ങുന്ന രീതിയിൽ ചൂടുവെള്ളം ഒഴിച്ച് അരമണിക്കൂർ കുതിർന്ന് വരുന്നതാണ്.

എന്നിട്ട് അതൊന്നുകൂടി കഴുകിയതിനുശേഷം വെള്ളമെല്ലാം കളഞ്ഞ് മിക്സിയുടെ ജാറിലേക്ക്‌ ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ അരച്ച് ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, പിന്നെ അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ കൈവെച്ച് മിക്സ് ചെയ്തു ഒരു വട്ടം കൂടി അരിച്ചു എടുക്കാം. അപ്പോൾ നല്ല ക്രീം പോലെ ഇവ കിട്ടുന്നതാണ്.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് നുറുക്കുഗോതമ്പ് മിക്സ്, ഒരു ലിറ്റർ പശുവിൻ പാലും കൂടി ചേർത്ത് മിക്സ് ചെയ്തു ഇത് ചൂടായി വരുമ്പോൾ അര കപ്പ് പഞ്ചസാര(മിൽക്ക്‌മേയിഡ്) ചേർത്ത് എന്നിട്ട് 25-30 മിനിറ്റ് മീഡിയം തീയിൽ ഇവ ഇളക്കി കുറുകി കൈവിടാതെ ഇളക്കി കുറുക്കി എടുക്കണം, ഇളക്കുന്ന സമയം മധുരം നോക്കി കൂടുതൽ പഞ്ചസാര വേണമെങ്കിൽ ചേർത്തു കൊടുക്കാം.

എന്നിട്ട് ഒരുപാട് കുറുക്ക് പരുവം ആകാതെ അല്പം ലൂസ് ആയ രീതിയിൽ വേണം ഇവ കുറുക്കി എടുക്കാൻ, ആ പരമാകുമ്പോൾ തീ ഓഫ് ചെയ്യാം. എന്നിട്ട് മിക്സിയുടെ ചെറിയ ജാറിലേക്ക് 4 ടേബിൾസ്പൂൺ ഉപ്പില്ലാത്ത ബട്ടർ, മൂന്നാല്‌ ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുത്തു അതൊരു ഫ്രീസറിൽ 10 മിനിറ്റ് വയ്ക്കാം, എന്നിട്ട് വീണ്ടും ഇവ എടുത്തു അടിച്ചെടുത്ത ശേഷം മിക്സിയുടെ വലിയ ജാറിലേക്ക് തണുത്ത നുറുക്കുഗോതമ്പ് മിക്സും അടിച്ചു വച്ചിരിക്കുന്ന ബട്ടറും, അര ടേബിൾ സ്പൂൺ വാനില എസൻസും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

അപ്പോൾ നല്ല ക്രീമായി കിട്ടുന്നതാണ്, അത് സെറ്റ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിനു മുകളിലായി നല്ലൊരു മൂടി വച്ച് അല്ലെങ്കിൽ വ്രാപ് വച്ചു മൂടി 2 മണിക്കൂർ ഫ്രീസറിൽ വച്ചു ശേഷം വീണ്ടും തുറന്നു മിക്സിയിലിട്ട് ക്രീമ് പോലെ അടിച്ചെടുക്കാം, ശേഷം ഇത് വീണ്ടും ആ പാത്രത്തിലേക്ക് ഒഴിച്ച് സെറ്റ് ചെയ്തു അടച്ചു ഒരു രാത്രിമുഴുവൻ ഫ്രീസറിൽ വച്ച് പിറ്റേദിവസം എടുത്താൽ നല്ല സ്വാദിഷ്ടമായ അടിപൊളി ക്രീമിഐസ്ക്രീം തയ്യാറാക്കുന്നതാണ്. ഇത് കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയാണ്, ഇത് നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയതാണെന്ന് ആരും തന്നെ പറയുകയില്ല, ഇവ ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്.