നാളെ ഉണ്ടാക്കി നോക്കാവുന്ന നുറുക്ക് ഗോതമ്പു കൊണ്ടു മൊരിഞ്ഞ ദോശ, നേരത്തെ അറിയാതെ പോയല്ലോ

എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന നുറുക്ക് ഗോതമ്പു കൊണ്ട് നല്ല ഹെൽത്തിയും കൃസ്‌പിയുമായ ദോശ ഉണ്ടാക്കാം, ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത സാധാരണ ദോശയുടെ ആതെ ടേസ്റ്റ് തന്നെയായിരിക്കും നുറുക്കുഗോതമ്പ് ആണെന്ന് ആരും പറയുകയില്ല.

അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് നുറുക്കുഗോതമ്പ് ഇട്ടുകൊടുക്കാം (പായസത്തിന് ഉപയോഗിക്കുന്ന നുറുക്കുഗോതമ്പ് ആയിരിക്കും നല്ലത്, അല്ലെങ്കിൽ ചെറിയ നുറുക്കുഗോതമ്പ് ആയാലും പ്രശ്നമില്ല), എന്നിട്ട് അതിലേക്ക് അരക്കപ്പ് അല്ലെങ്കിൽ അതിനു താഴെ ഉഴുന്ന് ഇട്ടുകൊടുക്കാം, പിന്നെ അതിലേക്ക് കാൽടീസ്പൂൺ മുതൽ അര ടീസ്പൂൺ വരെ ഉലുവയും ചേർത്ത് മിക്സ് ചെയ്തു നല്ലപോലെ കഴുകി വൃത്തിയാക്കി നാലുമണിക്കൂർ കുതിരാൻ വയ്ക്കാം.

എന്നിട്ട് അതിൻറെ വെള്ളം എല്ലാം ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇവ ഇട്ടുകൊടുക്കാം, അതിനോടൊപ്പം അരക്കപ്പ് അവൽ ഉണ്ടെങ്കിൽ ഒരു 5 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെച്ചത് വെള്ളം കളഞ്ഞു ചേർത്തുകൊടുക്കാം, ഇനി അവൽ ഇല്ലെങ്കിൽ കാൽകപ്പ് ചോറ് ചേർത്താലും മതി. എന്നിട്ട് ദോശ മാവ് അരയ്ക്കുന്നതുപോലെതന്നെ കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കണം.

ശേഷം ഈ മാവ് ബൗളിലേക്കു ഒഴിച്ച് പുളിക്കാൻ വേണ്ടി വയ്ക്കാം, 8 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം തുറന്ന് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി ദോശ ഉണ്ടാക്കാവുന്നതാണ്. സാധാ ദോശ ഉണ്ടാക്കുന്നത്പോലെ ദോശ കല്ലിൽ മാവ് ഒഴിച്ച് നല്ലപോലെ വട്ടത്തിൽ പരത്തി, നെയ്യ് അഥവാ ഓയിൽ ഒഴിച്ചുകൊടുത്തു നല്ല ക്രിസ്പി ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. പക്ഷേ ഇങ്ങനെ നെയ്യ്/ ഓയിൽ ചേർത്ത് കൊടുക്കുമ്പോൾ നല്ലപോലെ ദോശയുടെ മുകളിലെ ആ നനവ് മാറി കുക്ക് ആയി വരുമ്പോൾ വേണം ചേർത്തു കൊടുക്കുവാൻ അല്ലെങ്കിൽ ദോശ ക്രിസ്പി ആയി കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *