ഒട്ടും നെയ്യ് ആവശ്യമില്ലാതെ ബേക്കറി രുചിയിൽ മൈസൂർപാക്ക് ഇനി നിങ്ങൾക്ക് ഈസിയായി തയ്യാറാക്കാം

ഒട്ടും നെയ്യ് ആവശ്യമില്ലാതെ ബേക്കറി രുചിയിൽ മൈസൂർപാക്ക് ഇനി നിങ്ങൾക്ക് ഈസിയായി തയ്യാറാക്കാം, നെയ്യ് ഇഷ്ടം ഇല്ലാത്തവർക്കും, ഉപയോഗിക്കാൻ മടി ഉള്ളവർക്കും എല്ലാം ഈയൊരു സ്പെഷ്യൽ മൈസൂർ പാക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ്.

നമുക്ക് മൈസൂർ പാക്ക് എന്ന് കേൾക്കുമ്പോൾ തന്നെ അത് നെയ്യിൽ ഉണ്ടാക്കിയത് ആയിരിക്കും ഓർമ്മ വരുക, എന്ന് വെച്ചിട്ടുണ്ടെങ്കിൽ അല്പം നെയ്യൊഴിച്ച് കട്ടി ആയിട്ടുള്ളതും ഉണ്ട്, ഒപ്പം നല്ലപോലെ നെയ്യൊഴിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരം മൈസൂർ പാക്കും നമുക്ക് അറിയാമായിരിക്കും. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കണമെങ്കിൽ നല്ല രീതിയിൽ നെയ്യുടെ ചെലവ് ഉള്ളതിനാൽ പലർക്കും മടിയാണ്, മാത്രവുമല്ല നെയ്യ് രുചി ഇഷ്ടം ഇല്ലാത്തവർക്കും, കഴിക്കാൻ പാടില്ലാത്തവരും ഒക്കെയുണ്ട്, അങ്ങനെ വരുമ്പോൾ ഒരു തുള്ളി പോലും ചേർക്കാത്ത മൈസൂർപാക്ക് ഏവർക്കും പ്രിയപ്പെട്ടതായിരിക്കും. ഇതിനുവേണ്ടി ആവശ്യമുള്ളത് അരക്കപ്പ് കടലമാവ്, അരക്കപ്പ് മണമില്ലാത്ത ഓയിൽ, മുക്കാൽ കപ്പ് പഞ്ചസാര, ആവശ്യത്തിന് വെള്ളം എന്നിവ മാത്രമാണ്. അപ്പോൾ ഈ ഈസി മൈസൂർ പാക്ക് നിങ്ങളെല്ലാവരും തയ്യാറാക്കി നോക്കണം. ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്ക് കൂടി റെസ്പി നിർദേശിക്കാം.