തേങ്ങ ചേർക്കാതെ തന്നെ ഏറെ രുചിയിൽ ഇഡ്ഡലിക്കും ദോശയ്ക്കും കിടിലൻ ചട്ട്ണി തയ്യാറാക്കാം, ഉഗ്രൻ റെസിപി

തേങ്ങ ചേർക്കാതെ തന്നെ ഏറെ രുചിയിൽ ഇഡ്ഡലിക്കും ദോശയ്ക്കും കിടിലൻ ചട്ട്ണി തയ്യാറാക്കാം, എങ്ങനെയെന്ന് വിശദമായി നിങ്ങൾക്കായി കാണിച്ചുതരുന്നു. ദോശയുടെ ഇഡ്ഡലിയുടെ കൂടെ ചട്നിയും ചമ്മന്തിയും ഒക്കെ കൂട്ടുന്നവർ ഏറെയാണ്.

മറ്റ് വിഭവങ്ങൾ ഉണ്ടാക്കുന്നതിലും ഏറെ എളുപ്പത്തിൽ തേങ്ങ തിരുമ്മിയാൽ തന്നെ ചട്ട്ണി തയ്യാറാക്കുന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഇത് എളുപ്പമാണ്, എന്നാൽ അത്തരമൊരു ചട്ട്ണി തേങ്ങയില്ലാതെ അരയ്ക്കുന്ന രീതിയാണ് കാണിച്ചുതരുന്നത്, അതാകുമ്പോൾ കുറച്ചുകൂടി എളുപ്പമായിരിക്കും. എന്നാൽ രുചിയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഇതിനുവേണ്ടി ആവശ്യമുള്ളത് രണ്ട് ടേബിൾ സ്പൂൺ ഓയിൽ അഥവാ വെളിച്ചെണ്ണ, സവാള, മൂന്ന് അല്ലി വെളുത്തുള്ളി, ചെറിയ പീസ് ഇഞ്ചി, രണ്ട് പച്ചമുളക്, അരക്കപ്പ് ഉഴുന്നുപരിപ്പ്, ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് വേണ്ടത്. വേണമെങ്കിൽ അൽപം വറുത്ത കപ്പലണ്ടി കൂടി എടുക്കാം. പിന്നെ താളിക്കാൻ ആയി അല്പം വെളിച്ചെണ്ണ, കടുക്, കറിവേപ്പില, വറ്റൽമുളക്, നല്ലജീരകം, കായപ്പൊടി എന്നിവയാണ് വേണ്ടത്. അപ്പോൾ തേങ്ങയില്ലാത്ത സമയത്ത് ഈ സ്പെഷ്യൽ ചട്ട്ണി നിങ്ങളും തയ്യാറാക്കി നോക്കുക, ഇഷ്ടമായാൽ

റെസിപി മറ്റുള്ളവർക്കും പങ്കു വയ്ക്കാം.