നുറുക്കുഗോതമ്പ് അല്പം ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റിൽ നെയ്യപ്പം ഇതുവച്ച് തയ്യാറാക്കാം, നാടൻ

നുറുക്കുഗോതമ്പ് അല്പം ഇരിപ്പുണ്ടെങ്കിൽ 5 മിനിറ്റിൽ നെയ്യപ്പം ഇതുവച്ച് തയ്യാറാക്കാം.

ഇതിനായി ഒരു കപ്പ് നുറുക്കുഗോതമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തത് വെള്ളം കളഞ്ഞ് എടുക്കണം ശേഷം അത് മിക്സിയുടെ ജാറിലേകിട്ട് അര ഗ്ലാസ് വെള്ളം ഒഴിച്ച് ആദ്യം പേസ്റ്റ് പോലെ അരച്ച് അതൊരു ബൗളിലേക്ക് മാറ്റാം.

പിന്നെ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾസ്പൂൺ റവ ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. ശേഷം മൂന്ന് അച്ച് ശർക്കരയിൽ അര കപ്പ് വെള്ളം ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കിയത് അരിച്ചു ഈ മാവിലേക്ക് ചൂടോടെ കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്തു നല്ലൊരു ദോശമാവു പോലെയുള്ള മാവ് ആക്കാം, എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്തു എടുക്കണം.

എന്നിട്ട് ഫ്രൈ ചെയ്യാനായി കുഴിയുള്ള ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക ഒരു സമയം ഒരു നെയ്യപ്പം ഫ്രൈ ചെയ്യാനുള്ള എണ്ണ ഒഴിച്ച് നല്ലപോലെ ചൂടായി വരുമ്പോൾ ഒരു തവി മാവ് ഒഴിച്ച് അതിലേക്ക് മുകളിലേക്ക് ആയി എണ്ണ കോരി ഒഴിച്ച് കൊടുക്കാം, അപ്പൊൾ പെട്ടെന്ന് തന്നെ ഇവ പൊന്തി വരുന്നതാണ്.

എന്നിട്ട് പൊങ്ങി വരുന്ന സമയം പെട്ടെന്ന് ചെറുതീയിൽ ആക്കി നല്ലപോലെ ഉള്ള് എല്ലാം വേവിച്ച് എടുക്കാം, അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടു ആയി കഴിഞ്ഞാൽ എടുത്തു മാറ്റാവുന്നതാണ്. ഇതുപോലെ എല്ലാം എളുപ്പം നിങ്ങൾക്ക് ചെയ്തെടുക്കാം. ഇത്രയും ചെയ്താൽ തന്നെ നുറുക്കുഗോതമ്പ് വെച്ചുള്ള നയ്യപ്പം തയ്യാറായി കഴിഞ്ഞു.