ഏതാനും നിമിഷങ്ങൾക്കുള്ളിൽ അരിപ്പൊടി കൊണ്ട് സ്വാദിഷ്ടമായ ഇൻസ്റ്റന്റ് നെയ്യപ്പം ഉണ്ടാക്കാം

ഏതാനും നിമിഷങ്ങൾക്കുള്ളിൽ അരിപ്പൊടി കൊണ്ട് സ്വാദിഷ്ടമായ ഇൻസ്റ്റന്റ് നെയ്യപ്പം ഉണ്ടാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് 200 ഗ്രാം ശർക്കര, ഒരു കപ്പ് വെള്ളം എന്നിവ ഒഴിച്ച് ശർക്കരപ്പാനി ഉണ്ടാക്കണം, എന്നിട്ട് ശർക്കര നല്ലപോലെ അലിഞ്ഞു തിളച്ചു പതഞ്ഞുയരുന്ന സമയം തീ ഓഫ് ചെയ്യാം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരി പൊടി, 4 ടേബിൾ സ്പൂൺ മൈദ, ആവശ്യത്തിനുള്ള ഉപ്പ്, പിന്നെ ഒരു കപ്പ് നേരത്തെ ഉണ്ടാക്കി വച്ച ചൂട് മാറിയ ശർക്കരപ്പാനി, കാൽകപ്പ് വെള്ളം എന്നിവ ചേർത്തു നല്ലപോലെ അരച്ചെടുക്കാം.

എന്നിട്ട് മാവ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ റവ ചേർത്ത് മിക്സ് ചെയ്യാം, പിന്നെ അതിലേക്ക് ഒരു നുളള് ബേക്കിംഗ് സോഡയും, കാൽ ടീസ്പൂൺ ചെറിയ ജീരകം, ഒരു ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് വളരെ നൈസായി മുറിച്ചത് എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം. അങ്ങനെ കുറച്ചു ലൂസായി എന്നാൽ അൽപ്പം കട്ടിൽ ഉള്ള ഒരു ബാറ്റർ നമുക്ക് ലഭിക്കും.

ഇനി നെയ്യപ്പം തയ്യാറാക്കാനായി ഒരു കുഴി ഉള്ള കാടായി അടുപ്പത്ത് വെച്ച് അതിലേക്ക് ഫ്രൈ ചെയ്യുവാനുള്ള എണ്ണ ഒഴിച്ച് അതൊരു മീഡിയം ചൂടാകുന്ന സമയം ഒരു തവിയുടെ മുക്കാൽ ഭാഗത്തോളം മാവ് എടുത്തു പാത്രത്തിന്റെ നടുവിലായി ഒഴിക്കാം (വളരെ ചൂടുള്ള എണ്ണ ആണെങ്കിൽ പെട്ടെന്ന് ഇവ കരിഞ്ഞുപോകും). അപ്പോൾ പെട്ടന്ന് തന്നെ നെയ്യപ്പം പൊങ്ങി വരുന്നത് കാണാം, ഈ സമയം ചെറുതീയിൽ ആക്കി എണ്ണ അതിനുമുകളിൽ ഒരു സ്പൂൺ കൊണ്ട് കോരി ഒഴിക്കാം.

ശേഷം അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് വേവിച്ചു, ഒരു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പിന്നെ വെന്തു എന്ന് ഉറപ്പു വരുത്തി എടുത്തു മാറ്റാവുന്നതാണ്, ഈ രീതിയിൽ നമുക്ക് എല്ലാം തന്നെ ചെയ്തെടുക്കാം, അപ്പോൾ എളുപ്പം നെയ്യപ്പം തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *