പഴയകാല രീതിയിൽ തനിനാടൻ സ്റ്റൈലിൽ ഒരു നെയ്യപ്പം തയ്യാറാക്കുന്നു, തീർച്ചയായും ഇത് ഇഷ്ടപ്പെടും

പഴയകാല രീതിയിൽ തനിനാടൻ സ്റ്റൈലിൽ ഒരു നെയ്യപ്പം തയ്യാറാക്കുന്നു. തീർച്ചയായും ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്, പണ്ടത്തെ നെയ്യപ്പത്തിന് ഒരു പ്രത്യേക രുചി തന്നെയാണെന്ന്, ആ രുചിയിൽ വീട്ടിൽ ഇപ്പോൾ തയ്യാറാക്കാനായി ഇതുപോലെ പറയുന്ന രീതിയിൽ ചെയ്താൽ മതിയാകും. അപ്പോൾ മിക്സിയുടെ ജാറിലേക്ക്‌ 5 മണിക്കൂർ കുതിർത്ത ഇഡലി അരി പകുതി ചേർത്ത് ഒപ്പം ശർക്കരപ്പാനി.

ഗോതമ്പുപൊടി, ഏലയ്ക്കാപ്പൊടി എന്നിവയൊക്കെ പകുതിയോളം ചേർത്ത് അരച്ചെടുക്കണം, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ബാക്കി അരിയും കൂടി നേരത്തെ പറഞ്ഞ ചേരുവകൾ കൂടി ചേർത്ത് അരച്ചെടുത്ത്‌ മാവിലേക്ക്‌ ഒഴിക്കാം. എന്നിട്ട് അതിലേക്കു നെയ്യിൽ വറുത്ത നാളികേരം നെയ്യോട് കൂടി ചേർക്കം, പിന്നെ ജീരകം, എള്ള് എന്നിവ മിക്സ് ചെയ്തു മുടി 8 മണിക്കൂർ വയ്ക്കണം അതിനുശേഷം കുറച്ച് ശർക്കരപ്പാനി കൂടി ഒഴിച്ച് മാവ് ലൂസാക്കി എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരുതവി മാവ് ഒഴിച്ചു രണ്ട് സൈഡും ആയി വരുമ്പോൾ എടുത്തുമാറ്റാം. മാവിൻറെ പാകവും എടുക്കുന്ന ചേരുവകളും, അളവുകളും എല്ലാമാണ് നെയ്യപ്പത്തിന്റെ രുചി കൂട്ടുന്നത്, ആയതിനാൽ. ഈ രീതിയിൽ തന്നെ ചെയ്യുവാൻ പരമാവധി ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *