ഏറ്റവും സ്വാദിഷ്ടമായ രീതിയിൽ നേന്ത്രപ്പഴവും അരിയും കൊണ്ട് ഒരു നാലുമണി പലഹാരം തയ്യാറാക്കാം

ഏറ്റവും സ്വാദിഷ്ടമായ രീതിയിൽ നേന്ത്രപ്പഴവും അരിയും കൊണ്ട് ഒരു നാലുമണി പലഹാരം തയ്യാറാക്കാം.

നാലുമണി നേരങ്ങളിൽ ചായയുടെ ഒപ്പം ഒക്കെ കഴിക്കുവാനായി നമ്മുടെ സാദാ അരിയും, ഒപ്പം നേന്ത്ര പഴവും ശർക്കരയും ചേർത്ത് ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കുന്ന രീതിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ചായയുടെ ഒപ്പം പലഹാരം വേണ്ടവർക്ക്, എന്നാൽ നിരന്തരം ഒരേ പലഹാരം കഴിച്ചു മടുത്തവർക്കും ഇത് ഏറ്റവും നല്ല ഒരു വെറൈറ്റി പലഹാരം ആയിരിക്കും.

പുറത്തു നിന്ന് വാങ്ങുന്ന ബാക്കറി പലഹാരങ്ങളെക്കാൾ എന്തുകൊണ്ടും നല്ലത് നമ്മുടെ കയ്യാൽ ഉണ്ടാക്കുന്ന ഇതുപോലെയുള്ള നാടൻ എന്നാല് രുചിയുള്ള ഭക്ഷണങ്ങൾ തന്നെയാണ്. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ നേന്ത്രപ്പഴം ഒരെണ്ണം പുഴുങ്ങാൻ വയ്ക്കാം, ഈ സമയം അൽപ്പം മട്ട അരി അല്ലെങ്കിൽ ഏത് അരി വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം, അത് ചീനച്ചട്ടിയിലിട്ട് കരിക്കാതെ ക്രിസ്പി ആക്കി എടുക്കണം, അതിനുശേഷം അതിന്റെ ചൂടാറി കഴിവ് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് അതൊരു ബൗളിലേക്ക് മാറ്റാം, അതിനോടൊപ്പം പുഴുങ്ങിയ പഴം, ശർക്കര, തേങ്ങ ചിരവിയത് ചേർത്ത് നല്ലപോലെ ഇത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ തന്നെ കുഴച്ച് ഉരുള ഉരുട്ടി വെക്കാം.

കുഞ്ഞുങ്ങൾക്ക് കൊടുക്കുകയാണെങ്കിൽ ഇതിനുള്ളിൽ ഡ്രൈ ഫ്രൂട്ട്സും ചേർത്ത് നമുക്ക് കുഴച്ച് ഉരുള് ആക്കാവുന്നതാണ്. അപ്പൊൾ ഇൗ അരിയുണ്ട പോലെയുള്ള സ്വാദിഷ്ടമായ ഉണ്ട എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി അറിയണമെങ്കിൽ കാണാം.