ഏറ്റവും സ്വാദിഷ്ടമായ രീതിയിൽ നേന്ത്രപ്പഴം വെച്ച് ആരും ഇതുവരെ തയ്യാറാക്കാത്ത സ്പെഷ്യൽ റെസിപ്പി

ഏറ്റവും സ്വാദിഷ്ടമായ രീതിയിൽ നേന്ത്രപ്പഴം വെച്ച് ആരും ഇതുവരെ തയ്യാറാക്കാത്ത സ്പെഷ്യൽ റെസിപ്പി നാലുമണി പലഹാരമായി ഉണ്ടാക്കാം, ഒപ്പം ഈ ഓണ സദ്യക്ക് നിങ്ങൾക്ക് ഉൾപ്പെടുത്തുകയും ചെയ്യാം.

ഇതിനായി രണ്ട് വലിയ നല്ല പഴുത്ത പഴം വട്ടത്തില് മുറിച്ചു വയ്ക്കാം, ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾസ്പൂൺ റവ, ഒന്നര ടേബിൾസ്പൂൺ പഞ്ചസാര, ഒരു ഏലക്കയുടെ കുരു, രണ്ട് നുള്ള് ഉപ്പ്, രണ്ടു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന പഴം ഇട്ട് കൈ വച്ച് തന്നെ മിക്സ് ചെയ്തു കൊടുക്കാം.

പഴത്തിനു അത്യാവശ്യം നനവ് ഉള്ളതുകൊണ്ട് തന്നെ പൊടി വേഗം അതിന്മേൽ പറ്റി പിടിച്ചോളും, ശേഷമെല്ലാ പൊടിയും പഴവും ആയി പിടിച്ചതിനു ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് 3-4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പഴം അതിലേക്ക് വച്ച് കൊടുക്കാം, എന്നിട്ട് ഒരു മീഡിയം തീയിൽ തിരിച്ചും മറിച്ചുമിട്ട് ഒരു ബ്രൗൺ കളർ ആകുമ്പോൾ ഇവ എടുത്തു മാറ്റാവുന്നതാണ്.

ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അടിപൊളി ഒരു പഴം റെസിപി തയ്യാറാക്കുന്നതാണ്, ഇതിന്റെ പുറം നല്ല മോരിഞ്ഞും ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു രീതിയാണ്, ആയതിനാൽ എല്ലാവർക്കും ഈ വർഷത്തെ ഓണ സദ്യയ്ക്ക്കും വിളംബാം.

ഉണ്ടാക്കുന്നത് രീതി കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Mums Daily

Leave a Reply

Your email address will not be published. Required fields are marked *