നെല്ലിക്ക ഉപ്പിൽ ഇടുമ്പോൾ കടയിൽ നിന്ന് ലഭിക്കുന്ന ആ രുചിയിൽ ലഭിക്കുവാൻ ഈ ചേരുവ കൂടി ചേർക്കണം

നെല്ലിക്ക ഉപ്പിൽ ഇടുമ്പോൾ കടയിൽ നിന്ന് ലഭിക്കുന്ന ആ രുചിയിൽ ലഭിക്കുവാൻ ഈ ചേരുവ കൂടി ചേർക്കണം. ഇതിനായി ഒരു കിലോ നെല്ലിക്ക മീഡിയം സൈസ് നെല്ലിക്ക ആണ് എടുക്കാം (മീഡിയം സൈസിനും, വലിയ നെല്ലിക്കയുടെ ഉപ്പിലിടുന്ന രീതി വ്യത്യാസമുണ്ട്), എന്നിട്ട് നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കി അതിന്മേൽ കത്തി വച്ചു വരഞ്ഞു കൊടുക്കണം.

അല്ലെങ്കിൽ ഫോർക്ക് കൊണ്ട് കുത്തി കൊടുത്താലും മതി. ശേഷം ഒരു പാത്രത്തിലേക്ക് ഇവ നല്ലപോലെ മുങ്ങിക്കിടക്കുവാൻ വെള്ളം ഒഴിച്ച്, നെല്ലിക്കക്ക് വേണ്ട ഉപ്പുചേർത്ത് വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് നെല്ലിക്ക ചേർത്തുകൊടുത്ത് തിളപ്പിക്കാം. തിളച്ച് കളർ മാറി വെന്ത് വരുമ്പോൾ തീ ഓഫ് ചെയ്തു തണുക്കാൻ വെക്കണം. ഇനി വലിയ സൈസുള്ള നെല്ലികയാണെങ്കിൽ വെള്ളം തിളച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രമേ ചേർക്കാൻ പാടുകയുള്ളൂ.

ഇനി തണുത്തതിനുശേഷം അതിലേയ്ക്ക് ഒരു ചെറിയ പീസ് ഇഞ്ചി. എരുവിന് ആവശ്യമായ കാന്താരിമുളകും ചതച്ച് ചേർക്കാം, പിന്നെ കുറച്ച് കാന്താരിമുളക് നടുവേ കീറിയതും ഇടണം, പിന്നെ രണ്ട് ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തിളക്കി വെള്ളം ഇല്ലാത്ത ചില്ല് കുപ്പിയിൽ ഇട്ടു വയ്ക്കാം. രണ്ടുദിവസത്തിന് ശേഷമേ എടുത്തു കഴിക്കാവൂ എന്നാലാണ് രുചി ഉണ്ടാവുക.