ചോറിനോടൊപ്പം കൂട്ടി കഴിക്കുവാൻ വെറൈറ്റിയും രുചികരമായ ആയ ഒരു നെല്ലിക്ക ചാറ്കറി തയ്യാറാക്കാം.

ചോറിനോടൊപ്പം കൂട്ടി കഴിക്കുവാൻ വെറൈറ്റിയും രുചികരമായ ആയ ഒരു നെല്ലിക്ക ചാറ്കറി തയ്യാറാക്കാം. ഇതിനായൊരു ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, അതിലേക്ക് അരടീസ്പൂൺ കടുക്, രണ്ടു നുള്ള് ഉലുവ ചേർത്തു പൊട്ടി തുടങ്ങുമ്പോൾ 1 തണ്ട് കറിവേപ്പില, 2 വറ്റൽമുളക് കീറിയത്, ഒരു ചെറിയപീസ് ഇഞ്ചി അരിഞ്ഞത്, 15 ചെറിയുള്ളി അരിഞ്ഞത്, 2-3 പച്ചമുളക് കീറിയത് ഇട്ട് വാടി കളർ മാറി തുടങ്ങുമ്പോൾ.

അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരുടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് പച്ചമണം മാറുമ്പോൾ അതിലേക്ക് പച്ചനെല്ലിക്ക(ഉപ്പിലിട്ടത് ആയാലും ചേർക്കാവുന്നതാണ്) 10 എണ്ണം ചന്ദ്രക്കല പോലെ മുറിച്ചത് ഇട്ടു, ഒപ്പം ആവശ്യത്തിന് ഉപ്പ്, ചാറിന് ആവശ്യമായ വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് തിളച്ചു വരുമ്പോൾ തീ കുറച്ചിട്ട് നെല്ലിക്ക വേവിക്കാം, നല്ലപോലെ വെന്തു കഴിയുമ്പോൾ അതിലേക്ക് ഒരുകപ്പ് തേങ്ങ ചിരവിയത് അൽപം വെള്ളം ചേർത്ത് അരച്ചത് (കുറച്ചുകൂടി വെള്ളം ആവശ്യമെങ്കിൽ ചേർക്കാം) ചേർത്ത് മിക്സ് ചെയ്യാം. എന്നിട്ട് നല്ലപോലെ തിളപ്പിക്കണം, എന്നിട്ട് രണ്ട് മിനിറ്റ് കൂടി തിളപ്പിച്ച് തീ ഓഫ് ചെയ്യാം.

അപ്പൊൾ നല്ല സ്പെഷൽ നെല്ലിക്കക്കറി തയ്യാറാകും.