റെസ്റ്റോറന്റുകളിൽ നിന്ന് വാങ്ങുന്ന ചില ഉഴുന്നുവടക്ക് സ്വാദ് ഏറെ ആകുന്നത്തിന്റെ കാരണം ഇതാ

റെസ്റ്റോറന്റുകളിൽ നിന്ന് വാങ്ങുന്ന ചില ഉഴുന്നുവടക്ക് സ്വാദ് ഏറെ ആകുന്നത് ഈയൊരു ചേരുവ ചേർത്തിട്ടാണ്.

അത്തരം പുറത്തു മൊരിഞ്ഞതും ഉള്ളിൽ സോഫ്റ്റുമായ ഉഴുന്നുവട തയ്യാറാക്കാനായി ഒരു ബൗളിലേക്ക് നല്ലപോലെ കഴുകിയ രണ്ട് കപ്പ് ഉഴുന്ന് ഇട്ടുകൊടുക്കാം, ശേഷം അതിലേക്ക് നിറയെ വെള്ളം ഒഴിച്ചു കുതിരാൻ വെക്കാം, ഒരു മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം എല്ലാം കളഞ്ഞു കുറച്ചു കുറച്ചു ഉഴുന്നായി മിക്സിയുടെ ജാറിലേക്കു ഇട്ടുകൊടുത്തു ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം മാത്രം ഒഴിച്ച് അത് നല്ല കട്ടിയിൽ തന്നെ അരച്ചെടുക്കാം, അപ്പോൾ നല്ല കട്ടിയിൽ തന്നെ മുഴുവനും അരഞ്ഞു കിട്ടുന്നതാണ്, എന്നിട്ടു അതെല്ലാം ഒരു ബൗളിലേക്ക് മാറ്റാം.

ഉഴുന്ന് നല്ല പാകമായാണോ ആരഞ്ഞത് എന്നറിയാൻ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ചെറിയ ഉരുള ഉഴുന്ന് അരച്ചത് എടുത്തു ഇട്ടു അത് പൊങ്ങി നൽകുകയാണെങ്കിൽ കറക്റ്റ് പാകമാണെന്ന് മനസ്സിലാക്കാം, ശേഷം ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി ഇട്ട് മിക്സ് ചെയ്തു അഞ്ചാറ് മണിക്കൂർ പുളിക്കാൻ വേണ്ടി വെക്കണം.(ചൂടുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ പെട്ടെന്ന് തന്നെ പുളിച്ച് കിട്ടുന്നതാണ്).

അരമണിക്കൂറിനുശേഷം മാവെടുത്ത് ഒന്നുകൂടി ഇളക്കി അതിലേക്ക് ഒരു വലിയ സവാളയുടെ പകുതി വളരെ ചെറുതായി അരിഞ്ഞത്, അര ടീസ്പൂൺ കുരുമുളക് ക്രഷ് ചെയ്തത്, ഒരു ടീസ്പൂൺ സാമ്പാർ പൊടി, ഒരു ചെറിയ കഷണം ഇഞ്ചി നുറുക്കിയത്, രണ്ട് തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത്, എരുവിന് അനുസരിച്ച് ഒന്നോ രണ്ടോ പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി മാവിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം, എന്നിട്ട് അവസാനം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കാം.

ഇനി ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് ഉഴുന്നുവട നല്ലപോലെ മുങ്ങി കിടക്കാനുള്ള എണ്ണ ഒഴിച്ചു കൊടുക്കാം, എന്നിട്ട് അത് ചൂടായി വരുമ്പോൾ പെട്ടെന്ന് തന്നെ കൈ പച്ചവെള്ളത്തിൽ നനച്ച് ഒരുരുള മാവെടുത്ത് ഒന്ന് ഉരുട്ടി അമർത്തി നടുവിലായി ഒരു ഹോൾ ഇട്ടു എണ്ണയിലേക്ക് ഇട്ടുകൊടുക്കാം, (ഇതുപോലെ പെട്ടെന്ന് തന്നെ ചെയ്തു എടുക്കണം അല്ലെങ്കിൽ കയ്യിലെ ചൂട് കൂടുന്തോറും മാവ് ലൂസായി വരുന്നതാണ്).

ഒരു മീഡിയം ഫ്ലെയിമിൽ വെച്ചിട്ട് വേണം ഉഴുന്നുവട ഫ്രൈ ചെയ്തെടുക്കാൻ, ശേഷം ഒരു സൈഡ് ഒന്ന് മൊരിഞ്ഞു വരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചു ഇട്ടു, നല്ലപോലെ വാടാ മൊരിഞ്ഞു ഗോൾഡൻ യെല്ലോ കളർ ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ശേഷം ഈ സ്പെഷ്യൽ ചേരുവകൾ ചേർത്ത ഉഴുന്ന് വട നല്ല ചട്ടിണിയുടെ കൂടെ കൂട്ടി കഴിക്കാൻ ഏറ്റവും ബെസ്റ്റ് ആയിരിക്കും.

One thought on “റെസ്റ്റോറന്റുകളിൽ നിന്ന് വാങ്ങുന്ന ചില ഉഴുന്നുവടക്ക് സ്വാദ് ഏറെ ആകുന്നത്തിന്റെ കാരണം ഇതാ

  1. എത്രയോ വിലപ്പെട്ടതാണ് ഈ പ്രോഗ്രാം

Leave a Reply

Your email address will not be published. Required fields are marked *