സാമ്പാർ പൊടി ഇല്ലാതെ തന്നെ തനി നാടൻ രീതിയിൽ സാമ്പാർ നമുക്ക് തയ്യാറാക്കിയാലോ? അറിവ് നേടാം

സാമ്പാർ പൊടി ഇല്ലാതെ തനി നാടൻ രീതിയിൽ സാമ്പാർ തയ്യാറാക്കാം. സാമ്പാർ ഉണ്ടാക്കാൻ മിക്കവരും ഇപ്പോൾ സാമ്പാർ പൊടി ആണ് എടുക്കുക, എന്നാൽ പണ്ടൊന്നും സാമ്പാർ പൊടി ഉപയോഗിച്ച് ആയിരുന്നില്ല സാമ്പാർ വെക്കുക,

അതിനാൽ തന്നെ അവക്ക് ഒരു പ്രത്യേക രുചി തന്നെയായിരുന്നു. അത്തരമൊരു റെസിപ്പി തന്നെയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതിനുവേണ്ടി ആവശ്യമുള്ളത് മുക്കാൽ കപ്പ് തുവരപ്പരിപ്പ്, രണ്ട് ചെറിയ സവാള, തക്കാളി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കശ്മീരി മുളകുപൊടി, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഉലുവ, രണ്ട് ചെറിയ പീസ് കായം, ഒരു ഉരുളക്കിഴങ്ങ്, ഒരു കാരറ്റ്, 5 വെണ്ടക്കായ, ആവശ്യത്തിന് കറിവേപ്പില, പച്ചമുളക്, ഒരു ചെറിയ ഉണ്ട പുളി. താളിക്കാനായി വെളിച്ചെണ്ണ, അര ടീസ്പൂൺ കടുക്, ഒരു നുള്ള് ഉലുവ, കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, വറ്റൽമുളക്, കറിവേപ്പില എന്നിവയാണ്. ഇനി സാമ്പാർപൊടി ഇല്ലാതെ ഈ രീതിയിൽ അസ്സല് സാമ്പാർ തയ്യാറാക്കാം. ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റുള്ളവർക്ക് കൂടി ഇത് നിർദേശിക്കാം.