സ്പെഷ്യൽ ചേരുവകൾ ചേർത്ത് നാവിൽ കപ്പലോടും തനി നാടൻ ഉള്ളിമുളക് ചമ്മന്തി തയ്യാറാക്കാം, അറിയാം

സ്പെഷ്യൽ ചേരുവകൾ ചേർത്ത് നാവിൽ കപ്പലോടും തനി നാടൻ ഉള്ളിമുളക് ചമ്മന്തി തയ്യാറാക്കാം. ഇതിനായി ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് 1ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് 1ടീസ്പൂൺ ഉഴുന്ന്, ഒരുടീസ്പൂൺ കടലപ്പരിപ്പ് ഇട്ട് 10 സെക്കൻഡ് റോസ്റ്റ് ചെയ്തതിനുശേഷം അതിലേക്ക് 15 ചെറിയുള്ളി മുഴുവനോടെയും, രണ്ട് ചെറിയ സവാള മുറിച്ചതും ചേർത്ത് മീഡിയം തീയിലിട്ട് വഴറ്റി.

കളർ മാറി ബ്രൗൺ കളർ ആക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് 2 വലിയ വെളുത്തുള്ളി അല്ലി, എരുവിന് ആവശ്യമായ വറ്റൽമുളക് ചേർത്തിളക്കി, പിന്നെ ഒരുടീസ്പൂൺ മുഴുവൻ മല്ലി(മല്ലിപ്പൊടിയാണെങ്കിൽ ഓഫ് ചെയ്യുന്നതിന് മുൻപായി ചേർക്കാം), ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള പുള്ളി, ഒരുപിടി കറിവേപ്പില ചേർത്ത് വഴറ്റി ഉള്ളിയും.

വെളുത്തുള്ളിയും ഒക്കെ ബ്രൗൺ കളർ ആയി മാറുമ്പോൾ ആവശ്യത്തിനും ഉപ്പും, ഒരുടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് വീണ്ടും മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. എന്നിട്ട് ചെറിയ രീതിയിൽ ഇവ തണുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കിട്ട് തരിയോട് കൂടി അരച്ച് എടുക്കാം. അപ്പോൾ നല്ല കിടിലൻ രുചിയിൽ ഉള്ള ഒരു വെറൈറ്റി ചമ്മന്തി തയ്യാറാക്കും.