നല്ല മണവും സ്വാദും ഉള്ള തനി നാടൻ വറുത്തരച്ച സാമ്പാർ ലഭിക്കണമെങ്കിൽ ഈ രീതിയിൽ തയ്യാറാക്കാം

നല്ല മണവും സ്വാദും ഉള്ള തനി നാടൻ വറുത്തരച്ച സാമ്പാർ ലഭിക്കണമെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.

എന്തു സദ്യ ആയാലും ചോറിനൊപ്പം സാമ്പാർ തന്നെ വേണം, എന്നാൽ എല്ലാവർക്കും ഏറെ പ്രിയം സദ്യയ്ക്ക് ലഭിക്കുന്ന സാമ്പാർ തന്നെയാണ്, എന്നാൽ അതുപോലെ നല്ല സ്വാദും രുചിയുള്ള സാംബാർ കുറച്ച് സമയം എടുത്ത് തന്നെ വേണം തയ്യാറാക്കാൻ, ആയതിനാൽ പെട്ടെന്ന് സാമ്പാർ തയ്യാറാകണമെന്ന് ആഗ്രഹമുള്ളവർക്ക് സാധാ സാമ്പാർ പൊടി വെച്ച് തന്നെ തയ്യാറാക്കേണ്ടി വരും.

അപ്പോൾ അപാര രുചിയുള്ള സാമ്പാറിന് ആവശ്യമുള്ളത് 75 ഗ്രാം തുവരപ്പരിപ്പ്, ഒരു ഉരുളക്കിഴങ്ങ്, ഒരു വഴുതന, 5-6 പീസ് മത്തങ്ങാ, 2 മുരിങ്ങാകോല്, ഒരു ചെറിയ ക്യാരറ്റ്, 12 ചെറിയുള്ളി, അരമുറി സവാള, 2 പച്ചമുളക്, 2-3 വെണ്ടക്കായ, ഒന്നര തക്കാളി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, നെല്ലിക്കയുടെ പകുതി വലിപ്പത്തിലുള്ള പുളി, ഒരു ചെറിയ പീസ് ശർക്കര എന്നിവ വേണം.

പിന്നെ വരുത്തരക്കാനായി ഒരു ടേബിൾസ്പൂൺ മുഴുവൻ മല്ലി, 3 വറ്റൽമുളക്, കാൽടീസ്പൂൺ ഉലുവ, കാൽടീസ്പൂൺ കായം, 4-5 കറിവേപ്പില, ഒന്നര ടേബിൾസ്പൂൺ നാളികേരം, ഒരുടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് വേണ്ടത്.

ഇനി താളിക്കാൻ ആവശ്യമുള്ളത് വെളിച്ചെണ്ണ, ഒരുടീസ്പൂൺ കടുക്, അല്പം ഉലുവ, രണ്ട് വറ്റൽമുളക്, ആവശ്യത്തിന് കറിവേപ്പില, മല്ലിയില എന്നിവയാണ്.

അപ്പോൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കാണാം. കടപ്പാട്: Jaya’s Recipes.

Leave a Reply

Your email address will not be published. Required fields are marked *