പൊടി ഒന്നും ചേർക്കാതെ നല്ല രസമുള്ള ഒരു നാടൻ രസം വീട്ടിൽ തയ്യാറാക്കാം, അസ്സൽ നാടൻ രീതി അറിയാം

പൊടി ഒന്നും ചേർക്കാതെ നല്ല രസമുള്ള ഒരു നാടൻ രസം വീട്ടിൽ തയ്യാറാക്കാം.

രസം ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് മൂന്ന് ടേബിൾസ്പൂൺ തുവരപ്പരിപ്പും, മൂന്നു തൊട്ട് 4 തക്കാളി നീളത്തിലരിഞ്ഞതും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പ് പിന്നെ വേവിക്കാനുള്ള വെള്ളം കൂടി ഒഴിച്ച് 5-6 വിസിൽ വരുന്നതുവരെ വേവിക്കണം, അതിനുശേഷം പ്രെഷർ എല്ലാം കളഞ്ഞു നോക്ക്കുമ്പോൾ പരിപ്പും തക്കാളിയും നല്ലപോലെ വെന്തു വന്നിട്ടുണ്ടാകും, എന്നിട്ട് തീ ഓൺ ചെയ്തു അതിലേക്ക് പുളി വെള്ളം ഒഴിക്കണം (അതായത് വലിയ ചെറുനാരങ്ങ വലുപ്പത്തിൽ ഉള്ള പുളി ഒരു ബൗളിലേക്ക് ഇട്ട് അത് മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് അൽപ്പം നേരം കഴിഞ്ഞു പുളി നല്ലപോലെ ഞെരടി പിഴിഞ്ഞ് വെള്ളം മാത്രം അരിച്ചെടുത്തത് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം).

എന്നിട്ട് പുളിയുടെ പച്ച മണം ഒക്കെ മാറാൻ വേണ്ടി ഒന്ന് തിളപ്പിക്കണം, ശേഷം തിളച്ചുവരുമ്പോൾ അതിലേക്ക് 20 അല്ലി വെളുത്തുള്ളി, ഒന്നര ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടേബിൾ സ്പൂൺ ജീരകം, എന്നിവ മിക്സിയുടെ ജാറിലിട്ട് ഒന്ന് ചതച്ചെടുത്തത് ഇതിലേക്കിടുക, എന്നിട്ട് മിക്സ് ചെയ്തു വീണ്ടും തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ ശർക്കര ചേർക്കാം, കൊച്ചുകുടി മധുരം വേണമെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാര കൂടി ഇടാം, എന്നിട്ട് ശർക്കര കൂടി അലിഞ്ഞു വരുമ്പോൾ അതിലേയ്ക്ക് ഒന്നേകാൽ ലിറ്റർ വെള്ളവും, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂണ് താഴെ കായം പൊടിച്ചത്, ഒരു ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർക്കാം, ശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു ചെറിയ പിടി മല്ലിയില ചതച്ചത് ചേർത്തു മിക്സ് ചെയ്യാം. എന്നിട്ട് വെള്ളം തെളിഞ്ഞു വരുന്ന സമയം തീ ഓഫ് ആക്കാം.

ശേഷം കടുക് വറുക്കാൻ പാൻ അടുപ്പത്തുവച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ, പിന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് മിക്സ് ചെയ്തു ഉടനെ തീ ഓഫ് ചെയ്യാം, എന്നിട്ട് അതിലേക്ക് ഒന്നര ടീസ്പൂൺ കടുകിട്ട് പൊട്ടി തുടങ്ങുമ്പോൾ അഞ്ചു തൊട്ട് 6 വറ്റൽമുളക് നടുവേ കീറിയത്, രണ്ടു തണ്ട് കറിവേപ്പില എന്നിവയിട്ട് ഒന്നു ചുറ്റിച്ച് വേഗം തന്നെ രസത്തിലേക്ക് ഒഴിക്കാം.

അപ്പോൾ നല്ല അടിപൊളി പൊടി ചേർക്കാത്ത സ്വാദിഷ്ഠമായ രസം തയ്യാറാകും, ഇത് നിങ്ങൾക്ക് ചോറിനൊപ്പം കഴിക്കാം., അല്ലെങ്കിൽ വെറുതെ കുടിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *