ഇപ്പോൾ പുളിഞ്ചി/ഇഞ്ചംപുളി തയ്യാറാക്കി വെച്ചാൽ ചോറിനൊപ്പം നല്ല കുശാലായി കഴിക്കാം, നാടൻ

ഇപ്പോൾ പുളിഞ്ചി/ഇഞ്ചംപുളി തയ്യാറാക്കി വെച്ചാൽ ഓണത്തിനു മുൻപും അത് കഴിഞ്ഞിട്ടും ഒക്കെ ചോറിനൊപ്പം കഴിക്കുവാൻ ഒരു അടിപൊളി വിഭവം ആകും.

അപ്പോൾ എളുപ്പത്തിൽ പുളിഞ്ചി തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 100ഗ്രാം പുളിയിട്ടു, അതിലേക്ക് രണ്ടു കപ്പ് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം എന്നിട്ട് പുളി അതിൽ കിടന്നു ഒരു പത്ത് പതിനഞ്ച് മിനിറ്റ് നേരം കുതിർന്ന് കിട്ടണം.

ഈ സമയം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് 250 ഗ്രാം ശർക്കര ഒപ്പം ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരപ്പാനി തയാറാക്കി എടുക്കണം, മീഡിയം തീയിൽ ഇളക്കി പാനി തയ്യാറാക്കിയാൽ മതിയാകും, ശേഷം പാനി തിളച്ചു പതഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. അതുകഴിഞ്ഞ് 15 മിനിറ്റ് കുതിരാൻ വേണ്ടി വെച്ച പുളി നല്ലപോലെ അതിന്റെ സത്ത് മുഴുവൻ വെള്ളത്തിൽ ഇറങ്ങുന്ന രീതിയിൽ ഞെരടി പിഴിഞ്ഞ് കഴിഞ്ഞു, പിന്നെ ആ പുളി മാത്രമെടുത്ത് മാറ്റാവുന്നതാണ്.

എന്നിട്ട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം, അത് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് അത് മുഴുവനായി പൊട്ടി വരുമ്പോൾ പെട്ടെന്ന് തന്നെ ചെറുതീയിൽ ആക്കി അതിലേക്ക് രണ്ട് വറ്റൽ മുളക് മുറിച്ചത്, ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട് ഒന്നു മൂത്തു വരുമ്പോൾ, ഒരു കപ്പ് ഇഞ്ചി ചെറുതായി നുറുക്കിയത്, നാല് പച്ചമുളക് അരിഞ്ഞത്, നാല് ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് അതൊന്ന് വഴറ്റി കൊടുക്കണം. (ചെറിയുള്ളി ചേർക്കണം എന്ന് നിർബന്ധം ഇല്ല, പക്ഷേ ചേർത്തിട്ടുണ്ടെങ്കിൽ സ്വാദു കൂടുതലാണ്, അങ്ങനെ ചേർക്കുകയാണെങ്കിൽ തന്നെ ഇഞ്ചൻ പുളി സൂക്ഷിക്കുന്നത് എപ്പോഴും ഫ്രിഡ്ജിൽ തന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം).

അപ്പോൾ ഇവയെല്ലാം വാടി വരുമ്പോള് അതിലേയ്ക്ക് പുളിവെള്ളം അരിച്ച് ഒഴിക്കുക, മീഡിയം തീ ആക്കി ഇവയെ തിളക്കാൻ അനുവദിക്കുക. ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കായത്തിന്റെ പൊടി, ആര ടീസ്പൂൺ ഉലുവ പൊടി എന്നിവ ചേർത്ത് ചെറുതീയിൽ ഇട്ട് നല്ലപോലെ അതൊന്നും പച്ചമണം മാറുന്നത് വരെ റോസ്റ്റ് ചെയ്ത് എടുക്കാം. ഇവ പച്ച മണം മാറി വന്നതിനുശേഷം നല്ലപോലെ തിളച്ചു കൊണ്ടിരിക്കുന്ന പുളി വെള്ളത്തിലേക്ക് ഇവ ഇട്ടുകൊടുക്കാം (പിന്നെ പുളി വെള്ളം ഒഴിക്കുന്നതിനു മുൻപ് ചീനചട്ടിയിൽ തന്നെ ഈ പൊടികൾ ഇട്ടു പച്ചമണം മാറുന്നത് വരെ വഴറ്റിയാൽ മതിയാകും, അതാകുമ്പോൾ ഇങ്ങനെ പ്രത്യേകം വേറൊരു പാനൽ മൂപ്പിച്ചെടുക്കേണ്ട ആവശ്യമില്ല).

എന്നിട്ട് ഇതൊക്കെ ഒന്നും മിക്സ് ചെയ്തു വെള്ളം കുറച്ച് വറ്റി വരുമ്പോൾ അതിലേക്ക് ശർക്കര പാനി അരിച്ച്‌ ഒഴിക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു ഉപ്പ്, ശർക്കര കുറവുണ്ടെങ്കിൽ അതിനനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്, ശേഷം ഇത് തിളച്ചു കുറുകി വരുന്നതുവരെ മിക്സ് ചെയ്തു കൊടുക്കാം, കുറച്ചു സമയം എടുത്താലും നല്ല പുളിയിഞ്ചി പോലെ കുറുകി വരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക, കാരണം ഇവ തണുത്തു കഴിയുമ്പോൾ കുറച്ചുകൂടി കട്ട ആക്കുന്നതാണ്, അപ്പോൾ അതിനനുസരിച്ച് ഒരുവിധം കുറുകി കിട്ടുമ്പോൾ തന്നെ തീ ഓഫ് ചെയ്യാം.

അപ്പോൾ ഏറ്റവും സ്വാദിഷ്ടമായ പുളിയിഞ്ചി തയ്യാറായിരിക്കും, ഇത് നമ്മുക്ക് ഒരുപാട് നാള് നല്ല എയർ കടക്കാത്ത കണ്ടെയ്നറിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. കടപ്പാട്: Henna’s LIL World.

You may also like...

Leave a Reply

Your email address will not be published. Required fields are marked *